ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു; തനിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നതായി ഫസീല ഇബ്രാഹിം

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് അന്വേഷണം. അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹീമെന്ന പെണ്‍കുട്ടിക്കെതിരെയാണ് മിനിക്കോയ് ഐലന്റ് പോലീസ് സ്‌റ്റേഷനിലെ സിഐ അക്ബറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. പെണ്‍കുട്ടിയേയും മാതാപിതാക്കളെയും പൊലീസ് നേരിട്ട് വിളിച്ചാണ് അന്വേഷണം നടത്തിയത്.

അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതിന് പൊലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹീം സാമൂഹിക മാധ്യമങ്ങളിലൂടെയും സ്വകാര്യ ചാനലിലൂടെയും വെളിപ്പെടുത്തിയതിലൂടെയാണ് വിശദ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ജനന തിയതി, ഏതൊക്കെ മീഡിയയോട് സംസാരിക്കുന്നു തുടങ്ങിയ കാര്യങ്ങളും ചോദിച്ചെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും നിരീക്ഷിക്കുന്നുണ്ടെന്ന് സിഐ പറഞ്ഞതായും ഫസീല വെളിപ്പെടുത്തി.

ഏതെങ്കിലും ചാനലിൽ ചർച്ചയിൽ പങ്കെടുത്താൽ പൊലീസ് സ്‌റ്റേഷനിൽനിന്ന് ഫോൺ വരുന്നുണ്ടോ എന്നാണ് ഫസീല ചോദിക്കുന്നു. എന്റെ ഭരണഘടനാവകാശമാണ് ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ. ഈ രാജ്യം എങ്ങോട്ടാണ് പോകന്നത്. ഇവിടെ ഏകാധിപത്യമാണോ നടക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

അതേസമയം, പൊലീസ് ഭീഷണിയെന്ന ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്. ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സി ഐ അക്ബർ പറഞ്ഞു. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നുവെന്നും സിഐ അക്ബർ വിശദീകരിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick