കർഷകസമരം ആറാം മാസത്തിലേക്ക്; കൊവിഡ് വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന് കേന്ദ്രസർക്കാർ നുണ പ്രചരിപ്പിക്കുന്നു: രാകേഷ് ടിക്കായത്ത്

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് കർഷകസമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരിനെ വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സമര ഭൂമികളിൽ വാക്സീൻ നൽകണമെന്ന അഭ്യർത്ഥന തള്ളിയ സർക്കാരാണിത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ എത്ര കാലമായാലും ഡൽഹി അതിർത്തികളിൽ സമരം തുടരും.

ചർച്ചയ്ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ ആരംഭിച്ച കര്‍ഷകസമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കുകയാണ്. അതിനിടെ, സമരം കൊവിഡ് വ്യാപനത്തിന് കാരണമായി എന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി.

പ്രതിഷേധ സ്ഥലങ്ങളിൽ കൊവിഡ് വ്യാപിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണാവശ്യപ്പെട്ട് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരം രാജ്യത്ത് കൊവിഡ് പടരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സംഘടനയുടെ നടപടി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick