കേന്ദ്രസര്‍ക്കാറിന് വഴങ്ങി ഫേസ്ബുക്കും വാട്സ് ആപ്പും: ഇതുവരെ പ്രതികരിക്കാതെ ട്വിറ്റര്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഐടി നിയമത്തിന്റെ ഭാഗമായി പരാതി പരിഹാര ഉദ്യോഗസ്ഥരെ പ്രമുഖ സാമൂഹ്യമാധ്യമ കമ്പനികൾ നിയമിച്ചെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം.ഫെയ്‌സ്ബുക്ക് ഗൂഗിൾ വാട്ട്‌സ്ആപ്പ്, ലിങ്ക്ട് ഇൻ കമ്പനികൾ ഉദ്യോഗസ്ഥരെ നിയമിച്ച വിവരം ഐടി മന്ത്രാലയത്തിനാണ് കൈമാറിയത്. ഗ്രീവൻസ് ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെയാണ് നിയമിച്ചത്.

എന്നാൽ ഒരു അഭിഭാഷകനെ നോഡൽ ഓഫിസറായി നിയമിച്ചെന്നാണ് ട്വിറ്റർ അറിയിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.കേന്ദ്ര സർക്കാർ നിയമപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കിൽ ഇന്ത്യയിൽ പ്രവർത്തനാനുമതി നിഷേധിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

കേന്ദ്ര സർക്കാർ നൽകിയ സമയപരിധി മെയ് 26ന് അവസാനിച്ചിരുന്നു. നിയമപ്രകാരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്തം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നതിലാണ് ആശങ്ക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick