കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പ്; ഡോ.ഷാഹിദ് ജമീല്‍ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേന്ദ്രസർക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവെച്ചു. കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാർച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് കാര്യമായ പരിഗണന നൽകിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യൻ സാർസ് കോവി-2 ജീനോമിക് കൺസോഷിയ എന്ന കൊവിഡ്-19 വകഭേദങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കായി സർക്കാർ രൂപീകരിച്ച ഉപദേശകസമിതിയിൽ നിന്നും വെള്ളിയാഴ്ച്ച രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു.നേരത്തെ ഡോ ജമീൽ ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ രാജ്യത്തെ കൊവിഡ്-19 പ്രതിരോധത്തെ കുറിച്ച് പരാമർശിച്ചിരുന്നു. കുറഞ്ഞ പരിശോധന നിരക്ക്, വാക്‌സിൻ ദൗർലഭ്യം, വാക്‌സിനേഷന്റെ മെല്ലെപോക്ക് തുടങ്ങിയ കാര്യങ്ങൾ ലേഖനത്തിൽ വിഷയമായി.

ഇതിന് പുറമേ ഇന്ത്യയിൽ കൊവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകും എന്നും ഷാഹിദ് ജമീൽ മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നില്ലെന്നും അതേപോലെ നിൽക്കുകയാണെന്നും എണ്ണം കുറയാൻ താമസം എടുക്കുമെന്നും ജമീൽ കൂട്ടിചേർത്തു.രാജി ശരിയായ തീരുമാനമാണെന്നും ഇതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ജമീൽ എൻഡിടിവിയോട് പ്രതികരിച്ചു. രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick