ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം; ചിരിയുടെ തമ്പുരാന് വിട

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്ന ഡോ. പീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത. ഏപ്രിൽ 27നായിരുന്നു 104-ാം പിറന്നാള്‍. പ്രായം കൊണ്ട് 104 ൽ എത്തിയെങ്കിലും കർമ്മ മണ്ഡലത്തിൽ നിറഞ്ഞു നിന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത എന്ന വലിയ തിരുമേനി പത്തനംതിട്ട ജില്ല ലോകത്തിന് സംഭാവന നൽകിയ ഭാരത പുത്രനാണ്. ജാതിക്കും മതത്തിനും ഭക്തിക്കും അതിർവരമ്പില്ലാതെ തന്നിൽ നിക്ഷിപ്തമായ ക്രിസ്തീയ ദൗത്യം നിറവേറ്റുന്നതിൽ ഏറെ ശ്രദ്ധാലുവുമായിരുന്നു..

ഭാരതമെമ്പാടും നിരവധി ക്ഷേമ പ്രവർത്തങ്ങളാണ് അദ്ദേഹം ആരംഭിച്ചതും മുന്നോട്ട് നയിച്ചതും. വലിയ മെത്രാപ്പോലീത്തയെ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചപ്പോൾ ഇതിലൂടെ ഓരോ മലയാളി കൂടി ആണ്അംഗീകരിക്കപ്പെട്ടത്. സ്വത സിദ്ധമായ ശൈലിയിലൂടെ കാഴ്ചക്കാരെയും കേഴ്വിക്കാരെയും തന്നിലേക്ക് ആകർഷിക്കാൻ കഴിയുന്നു എന്നത് തിരുമേനിയുടെ പ്രത്യേകത ആയിരുന്നു. തിരുമേനിയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും കേൾക്കാനും കാണാനുമായി എത്തുന്നവർക്ക് ജാതി മത വർഗ വർണ്ണ വത്യാസമില്ല എന്നതും ശ്രദ്ധേയമാണ്.

തിരുമേനിയുടെ വിജ്ഞാനം നർമ്മത്തിലൂടെ അനുവാചകരിൽ എത്തിക്കുകയും അവ ഗൗരവമായി ചർച്ച ചെയ്യുകയുമാണ് നടക്കുന്നത്. വലിയ തിരുമേനിയുടെ പ്രസംഗ ദിവസം നിറഞ്ഞു കവിയുന്ന മാരാമൺ കൺവൻഷൻ പന്തൽ ഇതിന് ഉദാഹരണമാണ് . 1918 ഏപ്രിൽ 27 ന് മാർത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെ.ഇ ഉമ്മൻഅച്ചന്റെയും കളക്കാട് നടക്കേ വീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. 1940 സെപ്റ്റംബർ ജൂൺ മൂന്നിന് വികാരിയായി ഇരവിപേരൂർ പള്ളിയിൽ ഔദ്യോഗിക തുടക്കം.

1953 മെയ് 21 ന് റമ്പാൻ പട്ടം,23 ന് പീലിപ്പോസ് മാർ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി. 1978 യിൽ സഫ്രഗൻ മെത്രാപ്പോലീത്ത,1999 മാർച്ച് 15 ന് ഒഫീഷ്യറ്റിംഗ് മെത്രാപ്പോലീത്ത, ഒക്ടോബര് 23 ന് മെത്രാപ്പോലീത്തയായി. 2007 ഓഗസ്റ്റ് 28ന് സ്ഥാന ത്യാഗത്തിന് ശേഷം മരമണ്ണിലെ ജൂബിലി മന്ദിരത്തിൽ വലിയ
മെത്രാപ്പോലീത്തയായി അടുത്തിടെ വരെ തിരക്കേറിയ വിശ്രമ ജീവിതം നയിക്കുക ആയിരുന്നു. പിന്നീട് കൂടുതൽ ആരോഗ്യ പരിചരണത്തിനായി കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ കഴിയവേ ആണ് അന്ത്യമുണ്ടായത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick