കൊവിഡ് വ്യാപനം; വിദേശ സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിന് വിവേചനം

Share on facebook
Share on twitter
Share on linkedin
Share on whatsapp

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങൾ അയച്ച സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവം. വിദേശത്ത് നിന്നെത്തിയ മരുന്നുകളും ഓക്‌സിജൻ സംവിധാനങ്ങളും ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാട സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അയച്ചു കൊടുത്തു.

എന്നാൽ, കേരളം, രാജസ്ഥാൻ, ജാർഘണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഇവയിലൊന്നു പോലും ഇതുവരെ എത്തിയിട്ടില്ല. മരുന്നുകൾ ഉൾപ്പെടെ 24 വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട മെഡിക്കൽ സാമഗ്രികൾ ഇത്തരത്തിൽ എത്തിയതായി തിങ്കളാഴ്ച കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 38 മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് ഇവ അയച്ചു കഴിഞ്ഞതായും പറഞ്ഞു.

1656 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സ്, 20 വലിയ ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സ്, 965 വെൻറിലേറ്ററുകൾ, 350 വലിയ ഓക്‌സിജൻ സിലിണ്ടറുകൾ, ബൈ പാപ് മെഷീനുകൾ, പിഎസ്എ ഓക്‌സിജൻ പ്ലാൻറുകൾ, പൾസ് ഓക്‌സി മീറ്ററുകൾ, പിപിഇ കിറ്റുകൾ, റെംഡിസീവർ ഉൾപ്പെടെയുള്ള മരുന്നുകൾ വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ, ഏതൊക്കെ സംസ്ഥാനങ്ങൾക്ക് എന്തൊക്കെ സംവിധാനങ്ങൾ നൽകി എന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല.

1500 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും അഞ്ചു ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകളും ലഭിച്ചുവെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. വെൻറിലേറ്ററുകളും ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ലഭിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി നിതിൻ പട്ടേലിൻറെ ഓഫീസ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിൻറെ സഹായത്തിനൊപ്പം വിദേശത്തു നിന്നെത്തിയ സഹായവും കേന്ദ്രം എത്തിച്ചുവെന്ന് മധ്യപ്രദേശ് സർക്കാരും വ്യക്തമാക്കി. കേന്ദ്ര സർക്കാർ അയച്ച വിദേശ സഹായം കർണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന ഉപമുഖ്യമന്ത്രി അശ്വന്ത്‌നാരായൺ പറഞ്ഞത്.

എന്നാൽ, ജാർഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിദേശത്തു നിന്നെത്തിയ കോവിഡ് സഹായം അയച്ചിട്ടുണ്ടോ എന്നോ എന്നെത്തിച്ചേരുമെന്നോ വിവരമില്ല. ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും വകയിരുത്തിയിട്ടുണ്ടോ എന്നു പോലും അറിയില്ലെന്നുമാണ് ജാർഖണ്ഡ് ആരോഗ്യ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത്. സഹായ സാമഗ്രികൾ ഉണ്ടെന്ന കാര്യം മഹാരാഷ്ട്ര സർക്കാരിനെ കസ്റ്റംസിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തുന്ന സഹായങ്ങൾ സംഭരിച്ചു വെക്കാൻ മതിയായ സംവിധാനങ്ങൾ ഇല്ലെന്നതാണ് പ്രധാന പോരായ്മയെന്ന് റെഡ്‌ക്രോസ് അധികൃതർ പറയുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick