രാജ്യത്ത് ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. ഓക്‌സിജൻ ലഭ്യമാകാതെ കൊവിഡ് രോഗികൾ മരിക്കുന്നുവെന്ന വാർത്തകൾ പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി ലക്‌നൗ, മീററ്റ് ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിർദ്ദേശിച്ചു. എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാൻ വിടുകയെന്നാണ് സിദ്ദാർത്ഥ വർമ്മയും അജിത് കുമാറും ജസ്റ്റിസുമാരായ ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്.

ഓക്‌സിജൻ സിലിണ്ടറിന് വേണ്ടി നിരത്തുകളിൽ അലയുന്നവരും ഉദ്യോഗസ്ഥരുടെ കാലുകളിൽ വീഴുന്നവരുമായ സാധാരണ ജനങ്ങളുടെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഓക്‌സിജൻ ദൗർലഭ്യം മൂലം കൊവിഡ് രോഗികൾ മരിക്കുന്നുവെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോർ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അലഹബാദ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വെള്ളിയാഴ്ചയാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്.

ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. മീററ്റ് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഞായറാഴ്ച അഞ്ച് രോഗികൾ മരിച്ചതും ലക്‌നൗ ആശുപത്രിയിലെ രോഗികളുടെ മരണവും സംബന്ധിച്ചും റിപ്പോർട്ട് ഹാജരാക്കാനും അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick