കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവുമില്ലെന്ന് വിമർശനം; ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ നിന്നും വി മുരളീധരൻ ഇറങ്ങി പോയി

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ ബിജെപി കേരള ഘടകത്തിൽ കലാപം. ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ നിന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ഇറങ്ങി പോയി. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവുമില്ലെന്നും ചൊവ്വാഴ്ച ചേർന്ന ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശിച്ചു.

ഇതോടെ ഓൺലൈനായി ചേര്‍ന്ന യോഗത്തിൽ നിന്നും വി. മുരളീധരൻ സംസാരിക്കാൻ പോലും തയ്യാറാവാതെ ഇറങ്ങിപ്പോയി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോൽവിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര് നടന്നിരുന്നു.

ജില്ലാ പ്രസിഡന്റ് വിവി രാജേഷും എസ് സുരേഷും ജെ ആര്‍ പത്മകുമാറും തമ്മിലായിരുന്നു തര്‍ക്കം നടന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ കനത്ത തോല്‍വി ബിജെപിയെ പത്ത് വര്‍ഷം പുറകിലേക്കെത്തിച്ചെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മണ്ഡലം പ്രസിഡന്റുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ എല്ലായിടത്തും എൻഎസ്എസ് വോട്ടുകൾ ചോർന്നുവെന്ന് കണ്ടെത്തി. നെടുമങ്ങാട്ടെ തോൽവിയിലെ റിപ്പോർട്ട് അവതരണത്തിൽ സ്ഥാനാർത്ഥി ജെ ആർ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമർശിച്ചു. പിന്നാലെ തനിക്ക് ജില്ലാ നേതൃത്വത്തിൽ നിന്നും വേണ്ട സഹായം കിട്ടിയില്ലെന്ന് പത്മകുമാർ മറുപടി നൽകി

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick