ഓ​ഗസ്റ്റ് ആകുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷമാകും; ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍; ലാന്‍സെറ്റ് ജേണൽ വാർത്ത പങ്കുവെച്ച് സ്വര ഭാസ്കര്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പങ്കുവെച്ച് നടി സ്വര ഭാസ്കർ. ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര ജേണലില്‍ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ‌ ട്വിറ്ററിൽ പങ്കുവെച്ചാണ് താരം കോവിഡിന്റെ ഭയാനകത സമീപ ഭാവിയിൽ എത്രത്തോളം രൂക്ഷമാകും എന്ന് ചൂണ്ടിക്കാട്ടുന്നത്.

മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മാസമാകുമ്പോഴേക്കും ഇന്ത്യയിലെ ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലാന്‍സെറ്റ് ജേണലില്‍ വന്ന ലേഖനത്തിലും പറയുന്നത്. ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം. ലേഖനത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ ഭാഗമാണതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്റെ പഠനമനുസരിച്ച് ആഗസ്റ്റ് മാസമെത്തുമ്പോഴേക്കും ഇന്ത്യയുടെ മരണ നിരക്ക് ഒരു മില്യണാകുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദികളാവും. ലാന്‍സെറ്റ് ലേഖനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം.’- സ്വര ഭാസ്കർ തന്റെ ട്വിറ്ററിൽ കുറിച്ചു

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick