തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ഗാന്ധി കൊല്ലത്ത് താമസിച്ച ആഡംബര ഹോട്ടലിലെ വാടക അടച്ചില്ലെന്ന് പരാതി

Share on facebook
Share on twitter
Share on linkedin
Share on whatsapp

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ ഫൈബ്രുവരി മാസത്തില്‍ കൊല്ലത്തെത്തിയ രാഹുല്‍ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓര്‍ക്കുട്ടില്‍ വാടകഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്നാണ് പരാതി. മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനായി ബോട്ട് മുതലാളികളില്‍ നിന്നും കൊല്ലത്തെ മറ്റ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ പൊടിപോലും കാണുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

കോണ്‍ഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക്ക് മുസ്തഫ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്. രാഹുല്‍ താമസിച്ചിരുന്ന ഹേട്ടലില്‍ ഒരുവിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയ ചില കോണ്‍ഗ്രസുകാരോട് മാനേജര്‍ പണം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാഹുല്‍ ഗാന്ധിയുടെ വാടക പോലും നല്‍കാതിരുന്ന സംഭവം മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഹോട്ടല്‍ വാടക നല്‍കാത്ത സംഭവം ജില്ലാ നേതൃത്വം ചര്‍ച്ചചെയ്‌തെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല എന്നാണ് വിവരം.

ചര്‍ച്ചയായ കുറിപ്പ് ഇങ്ങനെ:

സത്യത്തിൽ വല്ലാത്ത വിഷമം ആയി പോയി

ഇന്നലെ വിവാഹ ഫങ്ക്ഷന് വേണ്ടി കൊല്ലത്തെ beach ഓർക്കുട്ടിൽ എത്തിയപ്പോഴാണ് അവിടെ എന്ന് ഒരാൾ എന്നോട് പറഞ്ഞത് താങ്കൾ കോൺഗ്രസുകാരൻ അല്ല എന്ന്? അതെ എന്നു പറഞ്ഞപ്പോൾ അദ്ദേഹം മാനേജരെ വിളിച്ചു വരുത്തി… എന്നോട് പറഞ്ഞു നിങ്ങൾ കാണിക്കുന്നത് മോശമാണ്… മത്സ്യ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനായി എത്തിയ രാഹുൽ ഗാന്ധി താമസിച്ച… വാടകയായ ആറ് ലക്ഷം രൂപ ഹോട്ടലിൽ അടച്ചിട്ടില്ല എന്ന്… പിന്നീട് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു.. ഇതേ പരിപാടിക്ക് വേണ്ടി ചിലവാക്കിയ.. മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിലും പണം കൊടുത്തിട്ടില്ല എന്ന്

ഈ പരിപാടിക്ക് വേണ്ടി എഐസിസിയുടെ കെപിസിസിയും നൽകിയ ലക്ഷങ്ങൾ എവിടെ? ബോട്ട് മുതലാളിമാരുടെ കയ്യിൽ നിന്നും, കൊല്ലത്തെ മുതലാളിമാരുടെ എല്ലാം കയ്യിൽ നിന്നും പിരിച്ചെടുത്ത കോടികൾ എവിടെ? പ്രിയപ്പെട്ട DCC പ്രസിഡൻ്റ രാഹുൽ ഗാന്ധിയുടെ പേരിൽ വേണ്ടായിരുന്നു ഈ തട്ടിപ്പ്… ആ മനുഷ്യൻ നീ പാർട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു നടക്കുമ്പോഴാണ് നിങ്ങടെയൊക്കെ ചെയ്തി

കടപ്പാട് :പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സുഹൃത്ത്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick