കേരളത്തിലെ പൊതു- സ്വകാര്യ മേഖലകളിലെ പത്തു കമ്പനികള്‍ നൈട്രജന്‍ പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കി മാറ്റുന്നു

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേരളത്തിലെ പ്രമുഖ കമ്പനികളിലെ നൈട്രജന്‍ പ്ലാന്റുകള്‍ അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകളാക്കി മാറ്റുന്നു. കോവിഡ്‌-19 അതിരൂക്ഷമായ സാഹചര്യത്തില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെ ഉത്‌പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.നഷ്‌ടംസഹിച്ചും ഓക്‌സിജന്‍ ഉത്‌പാദനത്തിനു തയാറാണെന്നു ഫാക്‌ട്‌, എം.ആര്‍.എഫ്‌. അപ്പോളോ, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌ തുടങ്ങി പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന പത്തു കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു.

ഇതോടെ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്‌പാദനം പത്തു ശതമാനം ഉയരും.നിലവില്‍ പ്രഷര്‍ സ്വിങ്‌ അഡ്‌സോര്‍പ്‌ഷന്‍ (പി.എസ്‌.എ) സാങ്കേതികവിദ്യ ഉപയോഗിച്ചു നൈട്രജന്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകളില്‍ മീഡിയം മാറ്റി സിയോലൈറ്റ്‌ മോളിക്യുലാര്‍ സ്വീവ്‌ (ഇസഡ്‌.എം.എസ്‌.) സാങ്കേതിക വിദ്യയിലൂടെയാണു ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കുക.നിലവിലുള്ള നൈട്രജന്‍ ഉത്‌പാദനത്തിന്റെ പകുതി അളവില്‍ ഓക്‌സിജന്‍ ലഭിക്കും. എളുപ്പം നടപ്പാക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു സമര്‍പ്പിച്ചു. ചെലവ്‌ കേന്ദ്രം വഹിക്കും.

സംസ്‌ഥാനത്തെ 22 പ്ലാന്റുകളിലുമായി പ്രതിദിനം 204 മെട്രിക്‌ ടണ്ണാണ്‌ ഇപ്പോഴത്തെ ഓക്‌സിജന്‍ ഉത്‌പാദനം. അടുത്തിടെ കൊച്ചി റിഫൈനറിയിലെ നൈട്രജന്‍ പ്ലാന്റില്‍ മാറ്റങ്ങള്‍ വരുത്തി ഓക്‌സിജന്‍ ഉത്‌പാദനം തുടങ്ങി. ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ച സാങ്കേതിക വിദ്യയാണ്‌ ഉപയോഗിക്കുന്നത്‌.വ്യവസായങ്ങളില്‍ ഉരുക്ക്‌ ഉത്‌പാദനത്തിനാണു ഓക്‌സിജന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌. വെല്‍ഡിങ്ങ്‌, കട്ടിങ്ങ്‌, ഓക്‌സിഡേഷന്‍, രാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കും ആവശ്യമാണ്‌. വ്യവസായിക ഓക്‌സിജന്‍ ശുദ്ധീകരിച്ചാണു മെഡിക്കല്‍ ഓക്‌സിജന്റെ ഗുണനിലവാരത്തില്‍ എത്തിക്കുന്നത്‌. നൈട്രജന്‍ പ്ലാന്റുകളില്‍ നിന്നുള്ള ഓക്‌സിജന്‍ ശുദ്ധീകരിക്കാന്‍ ടി.സി.സിയില്‍ സൗകര്യമൊരുക്കി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick