സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരം; എ.എന്‍ ഷംസീറിനോട് പുഷ്പന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

തൃപ്പുണിത്തുറയില്‍ എം.സ്വരാജ് തോറ്റത് വിഷമമുണ്ടാക്കിയെന്ന് പുഷ്പന്‍ പറഞ്ഞതായി എ.എന്‍.ഷംസീര്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരുക്കേറ്റ് 25 വര്‍ഷമായി കിടപ്പിലായ പുഷ്പനെ സന്ദര്‍ശിച്ചപ്പോഴാണ് ഷംസീറിനോട് ഇക്കാര്യം പറഞ്ഞത്. തലശേരിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷംസീര്‍ പുഷ്പനെ സന്ദര്‍ശിച്ചത്.

പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നല്‍കിയ ചരിത്രവിജയത്തില്‍ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണെന്നും ഷംസീര്‍. അത് സഖാവ് പിണറായിയേയും കോടിയേരിയെയും അറിയിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചതായും ഷംസീര്‍ പറഞ്ഞു.

ഷംസീറിന്റെ വാക്കുകള്‍ ഇങ്ങിനെ….

കൂത്തുപറമ്പിന്റെ ഇതിഹാസം ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പനെ സന്ദര്‍ശിച്ചു. കഴിഞ്ഞ 25 ലേറെ വര്‍ഷക്കാലമായി ഒരു അടുത്ത സുഹൃത്തായി പുഷ്പന്റെ കൂടെ നില്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.. ജീവിതത്തിലുടനീളം ഇത്രയേറെ കരുത്തും ആവേശവും നല്‍കിയ മറ്റൊരാളും എനിക്ക് മുന്നിലില്ല.

കുറച്ചുനേരത്തെ സംസാരത്തില്‍ നിന്നും പുഷ്പന് എന്തോ ഒരു പ്രയാസം ഉണ്ടെന്നു മനസ്സിലാക്കി അതെന്താണെന്നു ചോദിച്ചപ്പോള്‍ സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരമാണെന്ന് സഖാവ് പറഞ്ഞു.. സഖാവ് സ്വരാജ് തോല്‍ക്കാന്‍ പാടില്ലായിരുന്നു.

എന്നിരുന്നാലും സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നല്‍കിയ ചരിത്രവിജയത്തില്‍ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണ്. അത്

സഖാവ് പിണറായിയേയും കോടിയേരിയെയും അറിയിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച സഖാവ് തലശ്ശേരിയില്‍ നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ആശംസകളര്‍പ്പിച്ചു……..

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick