യുഡിഎഫിന്റെ കനത്തപരാജയം നഷ്ടമാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന സ്വപ്നം; കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം ‘ചന്ദ്രികയും

Share on facebook
Share on twitter
Share on linkedin
Share on whatsapp

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗും. കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം ‘ചന്ദ്രികയാണ് രംഗത്തുവന്നിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തിരിച്ചടികള്‍ നേരിട്ടു. ഈ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.

പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ പ്രധാനമന്ത്രി മോദിയെ ഗുലാംനബി ആസാദ് പ്രകീര്‍ത്തിച്ചത് പ്രതിപക്ഷ ധര്‍മമല്ല. പിണറായി വിജയന്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് തുടര്‍ഭരണം പിടിച്ചതെന്ന് പറയുമ്പോള്‍ അത് വര്‍ഷങ്ങള്‍ക്കുമുമ്പേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയതാണ്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുവ‑പുതുനിരയെയാണ് കോണ്‍ഗ്രസ് ജനത്തിനുമുന്നില്‍ അണിനിരത്തിയതും. എങ്കിലും താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ല. ഇത് പരിഹരിക്കണം. അതിന് നേതൃത്വം മാതൃക കാട്ടണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ തിരിച്ചടിയെ മറികടക്കാം.

കോണ്‍ഗ്രസില്‍ തുറന്ന ആശയവിനിമയവും സംഘടനാരീതിയും വരണമെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു. പി . കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചാണ് സംസ്ഥാന രാഷട്രീയത്തില്‍ എത്തിയതു മന്ത്രിയാകാന്‍ എന്ന ഉദ്ദേശത്തിലാണ് . എന്നാല്‍ യുഡിഎഫിനുണ്ടായ കനത്തപരാജയം കുഞ്ഞിലിക്കുട്ടിയുടെ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന സ്വപ്നം പൊലിഞ്ഞിരിക്കുകയാണ്.

ലീഗ് കോട്ടകളില്‍ പോലും വിള്ളല്‍ വീണിരിക്കുന്നു. എല്‍ഡിഎഫ് അവിടെയെല്ലാം ശക്തമായ സാന്നിദ്ധ്യമാണ് അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പരസ്പരം ചരടുകള്‍ വലിച്ചതിനെയും ലീഗ് മുഖപത്രം വിമര്‍ശിച്ചു. യുഡിഎഫ് വിടണമെന്ന തോന്നലും ലീഗ് അണികളില്‍ ശക്തമായ സാഹചര്യത്തിലാണ ചന്ദ്രകയിലെ മുഖപ്രസംഗവും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick