കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സീൻ നൽകണം; കേരള നിയമസഭ പ്രമേയം പാസാക്കും

Share on facebook
Share on twitter
Share on linkedin
Share on whatsapp

കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സീൻ നൽകണമെന്ന് നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. സംസ്ഥാനങ്ങളിൽ തുടരുന്ന വാക്സീൻ ക്ഷാമം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. ഇതിനു പിന്നാലെയാണ് കേരളം പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

വാക്‌സീന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നതിനെതിരില്‍ ബിജെപി ഇതര സര്‍ക്കാറുകള്‍ കനത്ത പ്രതിഷേധത്തിലാണ്. കേന്ദ്ര സമീപനം ദൗർഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്സീൻ സാർവ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick