കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍; കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് നിര്‍ദേശം. 10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍ മാത്രമെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂ. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് വിവരം.

നിയന്ത്രണങ്ങളും മറ്റുനടപടികളും കര്‍ശനമായി നടപ്പാക്കുന്നത് വഴി ചില വടക്കുകിഴക്കന്‍ മേഖലകളിലൊഴികെ രാജ്യത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവില്‍ പറയുന്നു.

‘വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവമായ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് അടിവരയിടുന്നു. അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണ്. പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാം’ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ ഭല്ല വ്യക്തമാക്കി.

ഓക്‌സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. പുതിയ ഉത്തരവില്‍ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടില്ല.

അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഏപ്രില്‍ 25ന് ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick