സി.എ.എ. നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കി; മുസ്​ലിം ഇതര അഭയാർഥികളിൽനിന്ന്​ പൗരത്വത്തിന്​ അപേക്ഷ ക്ഷണിച്ചു

Share on facebook
Share on twitter
Share on linkedin
Share on whatsapp

രാജ്യത്ത് വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനു​ മുന്നോടിയായി രാജ്യത്തെ മുസ്​ലിം ഇതര അഭയാർഥികളിൽനിന്ന്​ പൗരത്വത്തിന്​ അപേക്ഷ ക്ഷണിച്ച്​ കേന്ദ്രം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്നവരില്‍നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.

അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്​ലിംങൾ അല്ലാത്തവർക്കാണ്​ അപേക്ഷിക്കാൻ അർഹതയെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്​ഞാപനത്തിൽ വ്യക്തമാക്കുന്നു​​.

ഗുജറാത്തിലെ മോര്‍ബി, രാജ്കോട്ട്, പഠാന്‍, വഡോദര ഛത്തിസ്ഗഢിലെ ദുര്‍ഗ്, ബലോഡബസാര്‍ രാജസ്ഥാനിലെ ജലോര്‍, ഉദയ്പുര്‍, പാലി, ബാര്‍മര്‍, സിരോഹി എന്നീ ജില്ലകളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. 2019-ലെ നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

എന്നാൽ,​ രാജ്യത്ത്​ പൗരത്വ നിയമം ഉടൻ നടപ്പാക്കില്ലെന്നായിരുന്നു മുൻപ് കേ​ന്ദ്ര സർക്കാർ ലോക്​സഭയിൽ അറിയിച്ചിരുന്നത്​. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലെ (സി‌.എ‌.എ) ചട്ടങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick