ഗംഗ, യമുന നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി എത്തുന്നു ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാകാമെന്ന് സംശയം

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഗംഗയിലൂടെയും യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്. യുപി അതിർത്തിയോടു ചേർന്ന ബീഹാറിലെ ബക്‌സാറിലാണ് സംഭവം. 40 ല്‍ അധികം ബോഡികളാണ് അഴുകിയനിലയില്‍ ഗംഗാ തീരത്തടിഞ്ഞത്. എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീമാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടം ആരോപിക്കുന്നത്. പതിനഞ്ചോളം മൃതദേഹങ്ങൾ കരയിലെത്തിച്ചതായും പ്രദേശവാസികളുടെ മൃതദേഹങ്ങളല്ലെന്നു കരുതുന്നതായും ബക്സർ ചൗസ ബിഡിഒ അശോക് കുമാർ അറിയിച്ചു.

അഞ്ചു മുതല്‍ ഏഴ് ദിവസമെങ്കിലും മൃതദേഹങ്ങള്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ടാകുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ ഉപാധ്യയ പറയുന്നത്. വാരണാസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ ആവാം മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തങ്ങളുടെ സംസ്‌ക്കാരമല്ലെന്നും ഉപാധ്യ പറഞ്ഞു. ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും ജനങ്ങളിൽ ആശങ്ക പടർത്തി.

രാജ്യത്തു കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണു പാതി ദഹിപ്പിച്ചത് അടക്കമുള്ള മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവ കൊവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നു സ്ഥിരീകരണമില്ല.

‘മൃതദേഹങ്ങൾ യമുനാ നദിയിലേക്ക് ഒഴുക്കുന്ന ആചാരം തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുണ്ട്. പ്രാദേശിക പൊലീസിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഒഴുകിവന്ന മൃതദേഹങ്ങളിൽ രണ്ടെണ്ണം പാതി കരിഞ്ഞ നിലയിലായിരുന്നു. സമീപ ജില്ലകൾക്കു ജാഗ്രതാ നിർദേശം നൽകി.’ ഹാമിർപുർ എഎസ്പി അനൂപ് സിങ് പറഞ്ഞു. ഹാമിർപുർ ജില്ലയിൽ ശ്മശാനങ്ങളെല്ലാം നിറഞ്ഞതോടെ സംസ്കരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുണ്ട്. രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ നദീ തീരത്തടിഞ്ഞത് വലിയ രീതിയിലുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick