എ.ഐ.എ.ഡി.എം.കെയുടെ തോൽവിയുടെ പ്രധാന കാരണം ബിജെപിയുടെ സാന്നിധ്യം; ബിജെപി വളരുന്നത് തമിഴ്‌നാടിന് ദോഷമെന്ന് സർവേ

Share on facebook
Share on twitter
Share on linkedin
Share on whatsapp

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ തോൽവിയുടെ പ്രധാന കാരണം ബിജെപിയുടെ സാന്നിധ്യമെന്ന് സൂചന. ഭരണവിരുദ്ധ വികാരവും മറ്റും മുന്നണിയുടെ തോൽവിക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ഘടകകക്ഷിയായി ബി.ജെ.പി മുന്നണിയിൽ ഉണ്ടായിരുന്നത് വലിയ ബാധ്യതയായി മാറിയെന്ന് ലോക്‌നീതി-സി.എസ്.ഡി.എസ് പോസ്റ്റ്‌പോൾ സർവേയിൽ തെളിഞ്ഞു.

ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാടിന്റെ സാമൂഹിക അടിസ്ഥാന ഘടനയ്ക്ക് ബിജെപി കനത്ത ഭീഷണിയാണെന്ന് മുന്നണിക്കൊപ്പം നിൽക്കുന്നവരിൽ തന്നെ 32 ശതമാനം പേരും കരുതുന്നതായി സർവേയിൽ കണ്ടത്തി. മുന്നണി പ്രവർത്തകരിൽ 25 ശതമാനം മാത്രമേ ബിജെപി നല്ലതാണെന്ന് കരുതുന്നുളളു. സർവേയിൽ, തമിഴ്‌നാട്ടിലെ മുഴുവൻ ജനങ്ങളിൽ 82 ശതമാനം പേരും സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയ്ക്ക് ബിജെപി നല്ലതാണെന്ന് പറയുന്നവരല്ല.

പത്തിൽ നാലുപേരും ബിജെപിയുടെ ഉയർച്ചയെ കടുത്ത രീതിയിൽ എതിർക്കുമ്പോൾ രണ്ടിൽ താഴെ പേർ മാത്രമാണ് നല്ലതാണെന്ന് പറയുന്നത്. പത്തിൽ നാലുപേർ അത് കാര്യമായ വ്യത്യാസം സൃഷ്ടിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ലെന്ന് പറയുന്നവരുമാണ്.

ഡിഎംകെയിൽ പകുതിയോളം പേർ ബിജെപിയുടെ വളർച്ച തമിഴ്‌നാടിന് ദോഷമാണെന്ന് അഭിപ്രായപ്പെട്ടു. എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി നല്ലതാണെന്ന് പറയുന്നവരുടെ ഇരട്ടിയോളമാണ് സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്ക് അവർ അപകടകാരികളാണെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം. കമൽഹാസൻറെ മക്കൾ നീതി മയ്യം ഒഴികെയുള്ള മുന്നണികളിലെ ഭൂരിപക്ഷം ആളുകളും തമിഴ്‌നാട്ടിൽ ബി.ജെ.പി കരുത്താർജിക്കുന്നതിന് എതിരാണ്.

മക്കൾ നീതി മയ്യം മുന്നണി പ്രവർത്തകരിൽ 32 ശതമാനം ബി.ജെ.പി ദോഷമാണ് എന്ന് കരുതുമ്പോൾ 37 ശതമാനം ബി.ജെ.പി നല്ലതാണ് എന്ന് കരുതുന്നുവരാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. ടി.ടി.വി ദിനകരൻ നയിക്കുന്ന എ.എം.എം.കെ (അമ്മ മക്കൾ മുന്നേറ്റ കഴകം) അനുയായികളിൽ 12 ശതമാനം മാത്രമേ ബി.ജെ.പി ദോഷമല്ല എന്ന് കരുതുന്നുള്ളൂ. വി. പ്രഭാകരൻറെ നേതൃത്വത്തിലുള്ള നാം തമിഴർ കച്ചി (എൻ.ടി.കെ) മുന്നണിയുടെ അണികളിൽ 54 പേരും ബി.ജെ.പി തമിഴ്‌നാടിന് ആപത്താണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ്.

തമിഴ്‌നാടിന്റെ എല്ലാ മേഖലയിലും ബിജെപി വിരുദ്ധ വികാരം സജീവമാണെന്നും സർവേയിൽ പറയുന്നു. തെക്കൻ, വടക്കൻ മേഖലകളിൽ 40 ശതമാനത്തിലേറെപ്പേർ ബിജെപി തമിഴ്‌നാടിന് ദോഷമാണെന്ന് വിശ്വസിക്കുന്നു. കാവേരി ഡെൽറ്റ മേഖലയിൽ 50 ശതമാനം ആളുകളും ബി.ജെ.പി കരുത്താർജിക്കുന്നതിന് എതിരാണ്. പടിഞ്ഞാറൻ മേഖലയിൽ 23 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തുമ്പോൾ 26 ശതമാനം ബി.ജെ.പിക്ക് അനുകുലമായി പ്രതികരിക്കുന്നു.

ഈ മേഖലയിലാണ് തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതും. തമിഴ് സംസാരിക്കുന്നവരിൽ 42 ശതമാനം പേരും ബി.ജെ.പി അപകടകാരികളെന്ന് കരുതുന്നവരാണ്. 16 ശതമാനം പേർ മാത്രമാണ് തമിഴ്‌നാടിൻറെ സാമൂഹികാവസ്ഥയിൽ അവർ നല്ലതാണെന്ന് വിശ്വസിക്കുന്നുള്ളൂ. തമിഴല്ലാതെ മറ്റു ഭാഷകൾ സംസാരിക്കുന്നവരിൽ 32 ശതമാനം പേർ ബി.ജെ.പിയുടെ വളർച്ചയെ എതിർക്കുമ്പോൾ 17 ശതമാനം മാത്രമാണ് അവരെ അനുകൂലിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick