ലക്ഷദ്വീപിൽ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; യുവമോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ എട്ടുപേർ പാർട്ടിവിട്ടു

Share on facebook
Share on twitter
Share on linkedin
Share on whatsapp

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ ബിജെപിയിലും പൊട്ടിത്തെറി. കഴിഞ്ഞ ദിവസം എട്ടു നേതാക്കളാണ് ലക്ഷദ്വീപിൽ ബിജെപിയിൽ നിന്നും രാജിവെച്ചത്. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് ഹാഷിമടക്കം എട്ടുപേർ ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകൾ ഇ മെയിലിൽ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരം ആണെന്ന് ഇവർ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുന്നുവെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്.

മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ ഉൾപ്പെടെ ഉള്ളവരാണ് രാജിവച്ചിട്ടുള്ളത്. ബിജെപിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി ഇന്നലെ രാവിലെ മുതൽതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില നേതാക്കൾ അഡ്മിനിസ്‌ട്രേറ്ററുടെ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചില നേതാക്കൾ അഡ്മിനിസ്‌ട്രേറ്ററെ അനുകൂലിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതിനിടെയാണ് എട്ടുപേർ യുവമോർച്ചയിൽനിന്ന് രാജിവച്ചിരിക്കുന്നത്.

എന്നാൽ മുൻ നിശ്ചയിച്ച ഭരണപരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നുള്ളുവെന്നാണ് കേന്ദ്രത്തിൻറെ വിശദീകരണം. ദ്വീപിൽ, സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടർമാരെ കോടതി ചുമതലകളിൽ നിന്ന് നീക്കി ഗവൺമെൻറ് ജോലികൾക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷൻറെ നടപടി കോടതിയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick