കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ചോദ്യം ചെയ്യും

Share on facebook
Share on twitter
Share on linkedin
Share on whatsapp

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശിനെ ഇന്ന് ചോദ്യം ചെയ്യും. പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുക. ഇതിനു മുൻപും അന്വേഷണ സംഘം വിളിപ്പിച്ചിരുന്നെങ്കിലും ഗണേഷ് ഹാജരായില്ല. ഇതോടെ കൂടുതൽ നേതാക്കന്മാരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടലിൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി തൃശൂർ ജില്ലാ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തി. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ഹോട്ടൽ ജീവനക്കാരന്റെ മൊഴിയും രേഖപ്പെടുത്തി.

ബിജെപി ഓഫീസിൽ നിന്ന് മുറികൾ ആവശ്യം വരുമ്പോൾ ഇതേ ഹോട്ടലിലേക്കാണ് വിളിച്ചു പറയാറുള്ളത്. ഇങ്ങനെ മുറികൾ ഒഴിച്ചിടാറുണ്ടെന്ന് ഹോട്ടൽ ജീവനക്കാരൻ വെളിപ്പെടുത്തി. ഇത്തവണയും ബിജെപി ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞിട്ടാണ് മുറി നൽകിയത്. മൂന്നുപേർ വരുമെന്നാണ് ഹോട്ടലിൽ അറിയിച്ചിരുന്നത്. രാത്രി 10 മണിയോടെ എത്തിയ ആളുകൾ രാവിലെ തിരിച്ചുപോയി.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ അപകടമുണ്ടാക്കി കവർന്ന കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത ചോദ്യം ചെയ്യലിൽ പകുതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്ന കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ് കർത്തയെ കുടുക്കിയത്.

ബുധനാഴ്ച ചോദ്യംചെയ്യലിൽ ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. പൊലീസ് തെളിവുകൾ വ്യക്തമാക്കിയതോടെ പണം ഇടപാട് നടത്തിയിട്ടുണ്ടെന്നും എന്നാൽ കുഴൽപ്പണ ഇടപാട് അല്ലെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ നിർണായക വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick