ബുക്ക് ചെയ്ത 18 സംസ്ഥാനങ്ങള്‍ക്ക് ആദ്യഘട്ടത്തിൽ ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ; പട്ടികയിൽ കേരളമില്ല

Share on facebook
Share on twitter
Share on linkedin
Share on whatsapp

ഭാരത് ബയോടെക്കിൻ്റെ കൊവിഡ 19 വാക്സിനായ കൊവാക്സിൻ ആദ്യഘട്ടത്തിൽ 18 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. വാക്സിൻ്റെ ലഭ്യതയനുസരിച്ചാണ് വിതരണം നടത്തുന്നതെന്നും മറ്റു സംസ്ഥാനങ്ങളെയും പിന്നീട് പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. മെയ് ഒന്ന് മുതലാണ് ഈ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിച്ചു തുടങ്ങിയത്.

സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിൻ നേരിട്ടു വാങ്ങാൻ അനുവദിക്കുന്ന കേന്ദ്രനയത്തിൻ്റെ ഭാഗമായാണ് വാക്സിൻ ബുക്ക് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് വാക്സിൻ വിതരണം ചെയ്യുന്നത്. ഒരു കോടി ഡോസ് കൊവിഷീൽഡും കൊവാക്സിനും വാങ്ങാനാണ് കേരള സര്‍ക്കാര്‍ നീക്കം. ഇതിൽ ആദ്യഘട്ടത്തിൽ മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ് സംസ്ഥാനത്ത് എത്തിയിരുന്നു.

ആന്ധ്രാ പ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന,ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യഘട്ടത്തിൽ കൊവാക്സിൻ നേരിട്ടു ലഭിക്കുന്നത്.

അതേസമയം, ചില സംസ്ഥാനങ്ങൾ തങ്ങളെപ്പറ്റി പരാതിപ്പെടുകയാണെന്നും കമ്പനിയുടെ അൻപതോളം ജീവനക്കാർ കൊവിഡ് ബാധിച്ച് അവധിയിൽ പ്രവേശിക്കുമ്പോഴാണ് ഇത്രയധികം വാക്സിൻ വിതരണം ചെയ്യതെന്നും കമ്പനി വിശദീകരിച്ചു. ചെറിയ അളവിൽ മാത്രം വാക്സിൻ കൊടുത്ത സംസ്ഥാനങ്ങളെപ്പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ജോയിൻ്റ് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല വ്യക്തമാക്കി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick