ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം

Share on facebook
Share on twitter
Share on linkedin
Share on whatsapp

സാമൂഹിക മാധ്യമങ്ങളിലടക്കം ലക്ഷദ്വീപ് വിഷയം പ്രക്ഷുബ്ധമാകുകയാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീർ ആക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നാണ് ഈ വിഷയത്തിൽ ഉരുത്തിരിയിരുന്ന പ്രധാന വിമർശനം. ഈ വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം തുടങ്ങിയെന്നാണ്.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്കും സമാനരീതിയിൽ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ആലോചനയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായാണ് ലക്ഷദ്വീപ് ടൂറിസം വകുപ്പിനെ ദുർബലമാക്കും വിധം 190 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇനിയും പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു.ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപാണ് ബംഗാരം. സ്വകാര്യ ഗ്രൂപ്പിന്റെ കൈവശമായിരുന്നു വർഷങ്ങളോളം ഈ ദ്വീപ്.

നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഭരണകൂടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗാരം ദീപിന്റെ നടത്തിപ്പ് ലക്ഷദ്വീപ് ടൂറിസത്തിനാണ്. തദ്ദേശീയരായിരുന്നു ജീവനക്കാർ. ഇവരുൾപ്പെടെയുള്ള 190 ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്.

എട്ടുകിലോമീറ്റർ നീളവും നാലുകിലോമീറ്റർ വീതിയുമാണ് ദ്വീപിന്. പതിറ്റാണ്ടുകളായി വിനോദസഞ്ചാരത്തിന് മാത്രമാണ് ദ്വീപ് ഉപയോഗിക്കുന്നത്. ഇവിടത്തെ റിസോർട്ടിൽ വിനോദസഞ്ചാരികൾക്ക് 30 മുറികളാണുള്ളത്. റെസ്റ്റോറന്റ്, സ്കൂബ ഡൈവിങ്, വാട്ടർസ്പോർട്‌സ് സൗകര്യങ്ങളുമുണ്ട്.ബംഗാരം ഇക്കോടൂറിസം കേന്ദ്രം നടത്തിപ്പിന് പഞ്ചനക്ഷത്ര റിസോർട്ട് ഗ്രൂപ്പോ അതിന് മുകളിൽ നിലവാരമുള്ളവരെയോ മാത്രമാണ് പരിഗണിക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. കാലാവധി അവസാനിക്കുമ്പോൾ അഞ്ചുവർഷംകൂടി നീട്ടിനൽകാമെന്ന് ദ്വീപ് ഭരണകൂടം പുറപ്പെടുവിച്ച രേഖകൾ വ്യക്തമാക്കുന്നു.

ഇതിന് സമാനമായാണ് ലക്ഷദ്വീപ് ഭരണകൂടം നേരിട്ട് നടത്തുന്ന കൊച്ചി ഗാന്ധിനഗറിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസിക്ക് കൈമാറാൻ പോകുന്നത്. ലക്ഷദ്വീപ് ജനത കൊച്ചിയിൽ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുമ്പോൾ താമസിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഗസ്റ്റ്ഹൗസ്. ടൂറിസം വകുപ്പിനാണ് ഗസ്റ്റ്ഹൗസിന്റെ നിയന്ത്രണവും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick