കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍. പ്രതിദിന രോഗ ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.അതേസമയം മരണനിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് ആശങ്കയാകുകയാണ്.

ചൊവ്വാഴ്ച്ചത്തെ 194 മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കോവിഡ് മരണം 9000 കവിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് മരണങ്ങള്‍ കൂടുതല്‍. ഇതുവരെ 1793 പേര്‍ തിരുവനന്തപുരത്ത് കൊവിഡിന് കീഴടങ്ങി. തലസ്ഥാന ജില്ലയിലെ മരണനിരക്ക് 0.71 ശതമാനം. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്നലെ ഒറ്റ ദിവസം മാത്രം 44 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ ഇടുക്കിയിലാണ്. 63. 60 വയസിന് മുകളില്‍ പ്രായമുള്ള 6584 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 2048 പേരും, 18നും 40 ഇടയിലുള്ള 363 പേരും, 17 വയസില്‍ താഴെയുള്ള 14 കുട്ടികളും കൊവിഡ് മൂലം മരിച്ചുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.

അതേസമയം ചൊവ്വാഴ്ച്ച കേരളത്തില്‍ 19,760 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick