ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡിനെ പ്രതിരോധിക്കുന്ന 2-ഡിജി മരുന്ന്: പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

Share on facebook
Share on twitter
Share on linkedin
Share on whatsapp

കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗത്തിനെതിരേ പോരാടുമ്പോള്‍, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നല്‍കി.

2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് കൊറോണ വൈറസിന്റെ മിതമായതും ഗുരുതരവുമായ കേസുകളില്‍ ഒരു അനുബന്ധ ചികിത്സയായി അംഗീകരിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (INMAS) ആണ് മരുന്നു വികസിപ്പിച്ചെടുത്തത്.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളെ വേഗത്തില്‍ രോഗമുക്തി വീണ്ടെടുക്കാന്‍ ഈ തന്മാത്ര സഹായിക്കുന്നുവെന്നും അനുബന്ധ ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കുമെന്നും ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്, ” ഡിആര്‍ഡിഒ വ്യക്തമാകുന്നു.

2-ഡിജി മരുന്നിന്റെ പ്രയോജനങ്ങള്‍

2-ഡിജി മരുന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ വേഗത്തില്‍ കോവിഡ് മുക്തനാവാന്‍ സഹായിക്കുകയും ഓക്‌സിജനു വേണ്ടി മറ്റു മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു

സ്വകാര്യ ഫാര്‍മകമ്പനിയായ സൈഡസ് കാഡില നിര്‍മ്മിച്ച സമാനമായ മരുന്നിന് കഴിഞ്ഞ മാസം ഡിസിജിഐ അടിയന്തര അനുമതി നല്‍കിയിരുന്നു. രോഗമുക്തി സമയം മെച്ചപ്പെടുത്തുന്നതിനൊപ്പം കോവിഡ് -19 ന്റെ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുടെ പിന്തുണ കുറയ്ക്കുന്നതായും കാഡിലയുടെ വിരാഫിന്‍ എന്ന മരുന്നിനു സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

2-ഡിജി മരുന്നിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

2ഡിജി വികസിപ്പിച്ചതാര്?

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് പ്രതിരോധ സേനയുടെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ആണ് 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.

2-ഡിജിക്കുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച് ?

2-ഡിജി മരുന്നിനായുള്ള രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തി. ആറ് ആശുപത്രികള്‍ ഘട്ടം II (എ) പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു, 11 ആശുപത്രികള്‍ ഘട്ടം II (ബി) പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു.

ഈ മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി മരുന്ന് നല്‍കിയപ്പോള്‍ രണ്ടര ദിവസത്തിനുള്ളില്‍ പുരോഗതി കണ്ടു. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കി. ദില്ലി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 കോവിഡ് ആശുപത്രികളിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്.

ഈ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റയില്‍ കോവിഡ് 19 ബാധിച്ച ഗുരുതരമല്ലാത്ത കേസുകളില്‍ 65 വയസ്സിനുമേല്‍ പ്രായമുള്ള രോഗികളില്‍ പോലും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയുന്നതായി കണ്ടെത്തി

2-ഡിജി എങ്ങനെ പ്രവര്‍ത്തിക്കും?

രോഗികള്‍ക്ക് വേഗത്തില്‍ മുക്തി നേടാന്‍ ഈ തന്മാത്ര സഹായിക്കുന്നുവെന്നും കൃത്രിമ ഓക്‌സിജന്‍ സഹായം കുറയ്ക്കുന്നതായും ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2-ഡിജി നല്‍കി ചികിത്സിച്ച രോഗികളില്‍ RT-PCR നെഗറ്റീവ് പരിവര്‍ത്തനം ഉയര്‍ന്ന അനുപാതത്തിലെന്നാണ് റിപ്പോര്‍ട്ട് .

2ഡിജി എങ്ങനെ ഉപയോഗിക്കാം?

പാക്കറ്റുകളില്‍ പൊടി രൂപത്തില്‍ വരുന്ന 2-ഡിജി മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കണം.
രോഗ ബാധിച്ച കോശങ്ങളില്‍ ഇത് പറ്റിപ്പിടിച്ച് വൈറസ് പെരുകുന്നതു തടയുന്നു.

2ഡിജിയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനാകുമോ?

2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്ന് ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ രാജ്യത്ത് എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനും ധാരാളം ലഭ്യമാക്കാനും കഴിയുമെന്ന് ഡിആര്‍ഡിഒ പറയുന്നു.

ഇന്ത്യയുടെ അഭിമാനസ്ഥാപനമാണ് ഡിആര്‍ഡിഒ. അവര്‍ വികസിപ്പിച്ച മരുന്ന് ഒരു മാസത്തിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ (ഐഎന്‍എംഎസ്) ശാസ്ത്രജ്ഞനായ ഡോ. സുധീര്‍ ചന്ദ്ന പറഞ്ഞു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick