തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ നൂറ് കോടി രൂപ ബാലൻസ്; വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ 100 കോടി രൂപ എത്തിയെന്ന് ആരോപണവുമായി പാർട്ടി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ തട്ടിയെടുത്തെന്ന് സി ജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാം നാള് ആണെന്ന് തോന്നുന്നു സുരേന്ദ്രൻ എന്നെ കാണാൻ വീട്ടിൽ വന്നത്. കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വേണ്ടി പരിശ്രമിച്ചതിന്റെ നന്ദിസൂചകമായിട്ടാണെന്ന് തോന്നി കോന്നി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. സുരേട്ടൻ മത്സരിക്കുന്നില്ലേ ??

മുതിർന്നനേതാക്കൾ ഇവിടെ മത്സരിക്കും എന്നൊക്കെയാണ് വിചാരിച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ ജയകൃഷ്ണന്റെ തീരുമാനം എന്താണ് എന്ന മറുപടിയാണ് അധ്യക്ഷൻ കേട്ടറിഞ്ഞത്.
പാർട്ടിക്ക് വേണ്ടി പഞ്ചായത്ത് പരിധിക്കപ്പുറം മത്സരിച്ച പരിചയം കൊണ്ട് ‘മത്സരിക്കാം’ എന്ന ഉത്തരം നൽകി..എ ക്ലാസ് മണ്ഡലം ആയത് കൊണ്ട് ഫണ്ടിങ്ങിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന് കരുതിക്കൂടിയാണ് സമ്മതം മൂളിയത്.

എന്റെ നോമിനിയായി ജയകൃഷ്ണന്റെ പേര് നിര്‌ദേശിക്കുമെന്നും തികച്ചും എന്നോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടാണ് സ്ഥാനാർഥിപട്ടികയിൽ ഉൾക്കൊള്ളിക്കാൻ പോകുന്നതെന്നും പറഞ്ഞിട്ട് പോയ സുരേന്ദ്രൻ 2 ദിവസം കഴിഞ്ഞു വിളിച്ചിട്ട് പ്രചാരണത്തിന് പാർട്ടി നൽകുന്ന ഫണ്ടിനെക്കുറിച്ചു പറയുന്നു. തുക കേട്ട് ഞാൻ ഞെട്ടി. എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രനേതൃത്വം നൽകുന്ന തുകയുടെ 6ൽ ഒന്ന് മാത്രമാണ് സുരേന്ദ്രൻ ഓഫർ ചെയ്തിരിക്കുന്നത്..ബാക്കി തുകയോ എന്ന് ചോദിച്ചപ്പോൾ തല്ക്കാലം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും ഫണ്ട് വരുമെന്നും എന്തേലും കൂടെ തരാൻ ശ്രമിക്കാം ഞാനുമുണ്ട് പ്രചാരണത്തിന് എന്നുമുള്ള മറുപടിയും…..കാര്യം വ്യക്തമായി…2 ദിവസം ഇരുന്ന് ആലോചിചിട്ടാണ് കടം വരുത്തിവെച്ച് മത്സരിക്കണോ എന്നുള്ള കാര്യത്തിൽ ‘വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിചേർന്നത്.അത് സുരേന്ദ്രനെ വിളിച്ചു പറയുകയും ചെയ്തു /എതാനും ദിവസങ്ങൾ കഴിഞ്ഞു ബിജെപി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു.

പല മണ്ഡലങ്ങളിലും അപ്രതീക്ഷിതസ്ഥാനാർഥികൾ എന്റെ ജില്ലയായ പത്തനംതിട്ടയിൽ പെടുന്ന എ ക്ലാസ് മണ്ഡലങ്ങളായ അടൂർ.തിരുവല്ല.ആറന്മുള. (പറയാൻ സീറ്റുകൾ ഒരുപാടുണ്ട് ) പലയിടത്തെയും സ്ഥാനാർഥികളെ കുറിച്ച് കേട്ട് കേൾവി പോലുമില്ല.വാർഡ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവർ ബിജെപിയുടെ 40% അസംബ്ലിസീറ്റുകളിൽ മത്സരിക്കുന്നു..ഇതാണ് ഇതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്നെ എത്തിച്ചത്… ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് 3കോടി മുതൽ 5 കോടി വരെയാണ്.ഈ ക്യാറ്റഗറിയിൽ ഉള്ള നാല്പതോളം മണ്ഡലങ്ങൾ ഉണ്ട്.പിന്നീടുള്ള 59 മണ്ഡലങ്ങൾ ബി ക്യാറ്റഗറിയിൽ ഉൾപ്പെടുന്നതാണ് 2 കോടി മുതൽ 4 കോടി വരെയാണ് ഈ മണ്ഡലങ്ങൾക്ക് നീക്കി വച്ചിരിക്കുന്നത്. സി ക്യാറ്റഗറിയിൽ വരുന്ന 41 സീറ്റിൽ 1-2 കോടിയും.ഘടകകക്ഷികളുടെ സീറ്റുകളും ഇതിൽ ഉൾപെടും.സുരേന്ദ്രൻ മുതിർന്നനേതാക്കളെ പലരെയും തഴഞ്ഞുകൊണ്ട് തന്റെ ഇഷ്ടക്കാർക്കും മറ്റും സീറ്റുകൾ വാരിക്കോരി കൊടുത്തതോടെ എനിക്ക് കാര്യം വ്യക്തമായി ഫിഫ്റ്റി ഫിഫ്റ്റി വീതിച്ചെടുക്കുക.

ഒരു എ ക്ലാസ് മണ്ഡലത്തിന് അനുവദിച്ച 4 കോടി കോടിയിൽ നിന്ന് 2 കോടി കിട്ടിയാൽ എന്താ കൈയ്ക്കുമോ?? മുതിർന്നനേതാക്കളോടും മറ്റും വിലപേശാൻ പറ്റില്ല അടുപ്പക്കാരോട് മൂന്നിൽ രണ്ടോ.ഫിഫ്റ്റിഫിഫ്റ്റി യോ ഒക്കെ ആയി കാശ് വീതിച്ചെടുക്കാം..എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് .സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്..ചുരുക്കത്തിൽ ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപിയുടെ അകൗണ്ട് കേരളത്തിൽ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അകൗണ്ടിൽ 100 കോടി രൂപ ബാലൻസ് ആയി കിടപ്പുണ്ട്,. കോന്നിയിലെ കണക്ക് ഈ നൂറ് കോടിക്കിടയിൽ മുക്കിക്കളയരുത് കേട്ടോ ഒടുവിൽ.സംസ്ഥാനഅധ്യക്ഷൻ തന്നെ മത്സരിച്ച കോന്നിയിൽ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷൻ വിഴുങ്ങി.

ബിജെപിയുടെ മുഴുവൻ ഇലക്ഷൻഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഒരേയൊരു സീറ്റെയുള്ളു അത് മഞ്ചേശ്വരം ആണ് ( തൃശൂർ.നേമം ഒഴിച്ച് ) അതിന്റെ പ്രയോജനം അവിടെ ഉണ്ടായി 2019 നെ അപേക്ഷിച്ചു 10000 വോട്ട് അവിടെ ബിജെപിക്ക് വർധിച്ചു അതെ സമയം പോസ്റ്റർ പോലും വേണ്ടത്ര ഒട്ടിക്കാതെ ഇലക്ഷൻ ഫണ്ട് മൊത്തമായി വിഴുങ്ങിയ കോന്നിയിൽ 20000 വോട്ട് 2019നെ അപേക്ഷിച്ചു കുറയുകയും ചെയ്തു. എ ക്ലാസ് ക്യാറ്റഗറിയിൽ പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാർഥികൾ ആക്കുവാൻ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും, ശോഭ സ്ഥാനാർഥി ആയാൽ വീതം വെപ്പ് നടക്കില്ലെന്ന് അധ്യക്ഷന് അറിയാമായിരുന്നു.ശോഭയോടുള്ള വ്യക്തിവിരോധം ഒന്നുമല്ലായിരുന്നു അതിന് കാരണം.രണ്ടു രണ്ടരകോടി രൂപ വഴുതിപോകുമല്ലോ എന്നുള്ള ഭയം മലപ്പുറം ലോക്‌സഭാഉപതെരഞ്ഞെടുപ്പിന്റെ കണക്ക് ഞാനിതിൽ ചേർത്തിട്ടില്ലെന്ന് വിനയപുരസ്സരം അറിയിക്കുന്നു..

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick