വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോഎന്നല്ല; നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർട്ടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌: എസ്. രാമചന്ദ്രന്‍ പിള്ള

Share on facebook
Share on twitter
Share on linkedin
Share on whatsapp

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും സിപിഐഎം സ്വീകരിച്ച സമീപനം വിശദീകരിച്ച് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ദേശാഭിമാനി ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയുള്ള പ്രതിഷേധങ്ങള്‍ക്കും എസ്.ആര്‍.പി മറുപടി നല്‍കുന്നുണ്ട്. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോ എന്ന നിലയിലല്ല മറിച്ച്‌ നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌.

മന്ത്രിസഭാ രൂപീകരണത്തില്‍ വനിതകളെ അവഗണിച്ചുവെന്ന ചില ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരവേലയില്‍ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയെന്ന് എസ്. രാമചന്ദ്രന്‍ പിള്ള. ഇത്തരം പ്രചാരവേലയ്ക്ക് ഒരു അടിസ്ഥാനവുമില്ല. പാര്‍ടിയെ പ്രതിനിധാനംചെയ്ത് കഴിഞ്ഞ മന്ത്രിസഭയില്‍ രണ്ട് വനിതകള്‍ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാര്‍ടിയെ പ്രതിനിധാനംചെയ്ത് രണ്ട് വനിതകളുണ്ട്. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത് വനിതകളെ അവഗണിച്ചതിന് കാരണമായി എടുത്തുകാട്ടുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും രാമചന്ദ്രന്‍ പിള്ള.

ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങളും പാർടിയുടെ മുന്നിലുണ്ട്‌
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രണ്ട്‌ വനിതകൾക്ക്‌ പകരം ഇന്ന്‌ മൂന്ന്‌ വനിതകളാണുള്ളത്‌. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോ എന്ന നിലയിലല്ല മറിച്ച്‌ നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌.

ഒരുവിഭാഗം ബൂർഷ്വാ മാധ്യമങ്ങൾ പലപ്പോഴും സംഘം ചേർന്ന്‌ പ്രചാരവേലകൾ സംഘടിപ്പിച്ച്‌ പാർടിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ചില വ്യക്തികളെ ഉയർത്തിക്കാട്ടിയും മറ്റു ചിലരെ ഇകഴ്‌ത്തിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിച്ചുവരുന്നു. വലതുപക്ഷ രാഷ്‌ട്രീയ താൽപ്പര്യങ്ങളും ചില മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അസൂയയും പകയും ഇത്തരം പ്രചാരവേലകളുടെ പിന്നാമ്പുറത്തുണ്ട്‌. തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ കരുതിക്കൂട്ടി സംഘടിപ്പിക്കുന്ന ഇത്തരം പ്രചാരവേലകളെ പാർടി തള്ളിക്കളയുന്നു. അത്തരം ആശയങ്ങൾക്ക്‌ ബദലായി ശരി നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള പൊതുബോധം സൃഷ്ടിക്കാൻ പാർടി വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്നു. പാർടിയുടെ അജൻഡ പാർടിയാണ്‌ നിശ്ചയിക്കുന്നത്‌; ബൂർഷ്വാ മാധ്യമങ്ങൾക്ക്‌ വിട്ടുകൊടുക്കുകയില്ല.

പാർടിക്കുള്ളിൽ വിഭാഗീയത വളരുന്നതിനും ബൂർഷ്വാ പാർലമെന്ററി വ്യാമോഹം കാരണമാകുന്നു. ഇക്കാര്യം പാർടിയുടെ കേന്ദ്ര–-സംസ്ഥാന സമ്മേളനങ്ങളും സംഘടനാ പ്ലീനങ്ങളും പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌. 1995ൽ ചണ്ഡീഗഢിൽ നടന്നിട്ടുള്ള 15–-ാം പാർടി കോൺഗ്രസ്‌ റിപ്പോർട്ടിൽ ഇപ്രകാരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്കുവേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർടിക്കുള്ളിൽ ശക്തമായി സംസ്ഥാന കമ്മിറ്റികളിലും ദുർബല സംസ്ഥാനങ്ങളിലും വ്യാപകമാണ്‌. ഇത്‌ പാർടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്‌ക്കുമുള്ള ഒരു ഉറവിടംകൂടിയാണ്‌. ഒരേ സ്ഥാനത്ത്‌ ഒരാൾ തന്നെ തുടരുന്നത്‌ പാർടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്‌മ വളർത്തിക്കൊണ്ടുവരുന്നതിന്‌ പ്രയാസങ്ങൾ സൃഷ്ടിക്കും.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick