വിവരസാങ്കേതിക മന്ത്രാലയം തയ്യാറാക്കിയ നിയമങ്ങൾ പാലിക്കണം; ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ

Share on facebook
Share on twitter
Share on linkedin
Share on whatsapp

അനാവശ്യ വാദങ്ങൾ അവസാനിപ്പിച്ച് വിവരസാങ്കേതിക മന്ത്രാലയം തയ്യാറാക്കിയ നിയമങ്ങൾ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ. പത്രക്കുറിപ്പ് വഴി ട്വിറ്റർ ഉന്നയിച്ച അവകാശവാദങ്ങൾ ശക്തമായി വിയോജിക്കുന്നതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

“നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വതന്ത്രമായ സംസാരത്തിന്റെയും ജനാധിപത്യ സമ്പ്രദായത്തിന്റെയും മഹത്തായ പാരമ്പര്യമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ അഭിപ്രായം സ്വാതന്ത്ര്യം എന്നത് ട്വിറ്റർ പോലെ, ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനത്തിന്റെ മാത്രം പ്രത്യേകാവകാശം അല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിൻ്റെ പ്രതിബദ്ധതയാണ് ”സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് അതിന്റെ നിബന്ധനകൾ നിർദ്ദേശിക്കാനുള്ള ശ്രമമാണ് ട്വിറ്ററിന്റെ പ്രസ്താവനയെന്നും അവർ കൂട്ടിച്ചേർത്തു. ട്വിറ്റർ ഇന്ത്യയുടെ നിയമവ്യവസ്ഥയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും സർക്കാർ കുറ്റപ്പെടുത്തി.

“ട്വിറ്റർ അനാവശ്യവാദങ്ങൾ അവസാനിപ്പിച്ച് ഇവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമനിർമ്മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിൻ്റെ അവകാശമാണ്, ട്വിറ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമാണ്, ഇന്ത്യയുടെ നിയമപരമായ, പോളിസി ഫ്രെയിം വർക്ക് എന്താണെന്ന് നിർണ്ണയിക്കാൻ അതിന് അവകാശമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick