ബിഡിജെഎസ് മത്സരിച്ച 21ൽ 17 സീറ്റിലും ജയം എല്‍ഡിഎഫിന്; പരാജയത്തിന് പിന്നിൽ ബിഡിജെഎസിൻ്റെ വോട്ട് ചോർച്ചയെന്ന് ബിജെപി

Share on facebook
Share on twitter
Share on linkedin
Share on whatsapp

സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നതിൽ വിശദമായ പഠനം നടത്താനാണ് ബിജെപി തീരുമാനം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിൽ മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. ഇതിനിടെ ബിജെപിയുടെ പരാജയത്തിന് പിന്നിൽ ബിഡിജെഎസിൻ്റെ വോട്ട് ചോർച്ചയാണെന്ന ആരോപണം ശക്തമായി.

എൻഡിഎയിലെ പ്രധാന ഘടകകക്ഷിയും തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുകയും ചെയ്യുന്ന ബിഡിജെഎസിൻ്റെ വോട്ടുകൾ ആർക്കാണ് അനുകൂലമായതെന്ന ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിൻ്റെ വോട്ടുകൾ വൻ തോതിലാണ് ചോർന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം വോട്ടുകൾ പെട്ടിയിലാക്കിയ ബിഡിജെഎസിന് 2021 തെരഞ്ഞെടുപ്പിൽ സ്വന്തം വോട്ടുകൾ നേടാൻ കഴിഞ്ഞില്ലെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തി. ഒരു ഘട്ടത്തിൽ പോലും ബിഡിജെഎസിന് നേട്ടമുണ്ടാക്കൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് മുന്നണിയിലുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിൻ്റെ വോട്ടുകൾ വൻ തോതിലാണ് ചോർന്നെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തിയതോടെ ആരോപണവുമായി ബിഡിജെഎസ് രംഗത്തുവന്നു. ബിഡിജെഎസ് സ്ഥാനാർഥികൾക്ക് അനുകൂലമായി ബിജെപി വോട്ടുകൾ ലഭിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെയുള്ള കാലുവാരൽ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick