തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് മലയാളിയായ അനു ജോർജ്ജ് ഐഎഎസ്

Share on facebook
Share on twitter
Share on linkedin
Share on whatsapp

പുതിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളിയായ അനു ജോർജ്ജ് ഐഎഎസ് ചുമതലയേൽക്കും. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ചെന്നൈയില്‍ പ്രോട്ടോകോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു ജോര്‍ജ്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെ.എന്‍.യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി.

തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ റന്മുള എം.എൽ എ വീണ ജോർജ്ജിൻ്റെ സഹപാഠിയായിരുന്ന അനുവിനെ അഭിനന്ദിച്ച് അവർ പോസ്റ്റ് ചെയ്തിരുന്നു. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് നേടിയ അനു ജോർജ്ജ് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐ.എ.എസ് നേടിയത്.

തിരുപ്പത്തൂര്‍, കടലൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഉദയചന്ദ്രനാണ് പ്രിന്‍സിപ്പല്‍സെക്രട്ടറി.തമിഴ്നാട് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എംഡിപി ഉമാനാഥ്, മ്യൂസിയംസ് കമ്മീഷണര്‍ എംഎസ് ഷണ്‍മുഖം, എന്നിവരാണ് സ്റ്റാലിന്റെ മറ്റു സെക്രട്ടറിമാര്‍

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick