കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല: എ .വിജയരാഘവന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp

കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ​

ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരി​ഗണിച്ചായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. അതാണ് ജനങ്ങള്‍ക്ക് മുമ്ബിലുള്ളത്. ഇത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എല്‍ ഡി എഫ് നേടിയത്. ജനങ്ങളുടെ അം​ഗീകാരമാണ് ഇത്. വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick