ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ സ്വീകാര്യത; ഇന്ത്യയില്‍ സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് ഉള്‍പ്പെടെ നൂറോളം ചാനലുകൾ സംപ്രേഷണം നിർത്തുന്നു

Share on facebook
Share on twitter
Share on linkedin
Share on whatsapp

സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്തുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനാൽ ചാനലുകൾ ലാഭാകരമാക്കാൻ ബുദ്ധിമുട്ട് ആണ് എന്നാണ് ഇവ നിർത്തുന്നതിന് കാരണമായി ഡിസ്‌നി പറയുന്നത്.

ഡയറക്ട് ടു കൺസ്യൂമർ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി ഡിസ്‌നിയുടെ ലക്ഷ്യം. ഐപിഎൽ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവൻ്റുകളുടെയൊക്കെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനാണ്.

രാജ്യാന്തര ചാനലുകൾ അടക്കം നൂറോളം ചാനലുകൾ അടച്ചുപൂട്ടാനാണ് തീരുമാനം. ഐസിസി ഇവൻ്റുകൾ, ഇന്ത്യയുടെ ഹോം മാച്ചുകൾ, ഐഎസ്എൽ തുടങ്ങി ഒട്ടേറെ കായിക ഇവൻ്റുകളാണ് സ്റ്റാർ സ്പോർട്സിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. ഇവയിൽ പലതും ഇനി ഡിസ്നിയുടെ ഒടിടി പ്ലാറ്റ്ഫോമുകളിലേ കാണാൻ കഴിയൂ. ഡിസ്നി സിഇഓ ബോബ് ചാപെക് ആണ് ഇക്കാര്യം അറിയിച്ചത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Related News

Recent News

Previous
Next

Never miss any important news. Subscribe to our newsletter.

Editor's Pick