83 കാരിയെ മോഡലാക്കി നഗ്നഫോട്ടോ

വൃദ്ധയുടെ നഗ്നഫോട്ടോ നവാഗതനായ ഫോട്ടോഗ്രാഫര്‍ക്ക് സമ്മാനിച്ചത് മഹത്തരമായ ഫോട്ടോഗ്രാഫി പുരസ്ക്കാരം. 83 കാരിയെ നഗ്ന മോഡലാക്കി ചമച്ച സൃഷ്ടിക്ക് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ജോഷ് റെഡ്മാന്‍ എന്ന 32 കാരന് കിട്ടിയത് നാഷണല്‍ പോര്‍ട്രെയ്റ്റ് ഗാലറി പ്രൈസ് ആയിരുന്നു. 5000 പൗണ്ടായിരുന്നു സമ്മാനത്തുക. ഫ്രാന്‍സിസ് എന്ന പേരില്‍ ജോണ്‍ കോബാള്‍ എന്ന വൃദ്ധയെയാണ് ഇയാള്‍ മോഡലാക്കിയത്.

അടുത്തിടെയാണ് മോഡലിംഗ് ഏജന്‍സിയില്‍ റെഡ്മാന്‍ ഫേസ്ബുക്കിലൂടെ പങ്കാളിയായത്.

83 ാം വയസ്സില്‍ മോഡലിംഗ് രംഗത്ത് പ്രവേശിച്ച ജോണിന്റെ ആദ്യ ഗൗരവതരമായ ഫോട്ടോഷൂട്ട് തന്നെ പുരസ്ക്കാരത്തില്‍ കലാശിക്കുകയായിരുന്നു. ഫോട്ടോ ഷൂട്ടിന്റെ മൂന്ന് മണിക്കൂറുകള്‍ ഭര്‍ത്താവിനെ കുറിച്ചും യുദ്ധത്തെ കുറിച്ചും തന്റെ ടൈപ്പിസ്റ്റായുള്ള ജീവിതത്തെക്കുറിച്ചും മകള്‍ ടിനേകയെ കുറിച്ചും ആയിരുന്നു സംസാരിച്ചിരുന്നതെന്ന് റെഡ്മാന്‍ പറഞ്ഞു.

2012 വരെ ശില്‍പ്പിയായി അറിയപ്പെട്ട റെഡ്മാന്‍ ശില്‍പ്പങ്ങള്‍ വിറ്റാണ് ക്യാമറ വാങ്ങിയത്. സമ്മാനനേട്ടം റെഡ്മാനെ ടെയ്ലര്‍ വെസ്സിംഗ് ഫോട്ടോഗ്രാഫിക് പോര്‍ട്രെറ്റ് പ്രൈസ് എക്സിബിഷനിലും ഇടം സമ്മാനിച്ചു. അതേസമയം ടെയ്ലര്‍ വെസ്സിംഗ് ഫോട്ടോഗ്രാഫിക് പോര്‍ട്രയറ്റ് സമ്മാനമായ 15,000 പൗണ്ട് ലഭിച്ചത് സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന 18 കാരിയുടെ ചിത്രം പകര്‍ത്തിയ സ്വിസ്സ് ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ ക്ളോഡിയോ റസാനോയ്ക്കാണ്. 1993 മുതല്‍ തുടങ്ങിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ 61 രാജ്യങ്ങളില്‍ നിന്നും 4300 എന്‍ട്രിയില്‍ നിന്നുമാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.