'പച്ചക്കണ്ണുള്ള പെണ്‍കുട്ടി'യെ പാകിസ്ഥാന്‍ പുറത്താക്കില്ല

ഇസ്ളാമാബാദ് > നാഷണല്‍ ജിയോഗ്രാഫിക് മാഗസിന്റെ കവര്‍ചിത്രമായി ലോകശ്രദ്ധ നേടിയ ശര്‍ബത് ഗുലയെ പാകിസ്ഥാന്‍ നാടുകടത്തില്ല.

അഫ്ഗാന്‍പൌരയായ ഗുല അനധികൃതമായി പാകിസ്ഥാന്റെ തിരിച്ചറിയല്‍കാര്‍ഡുണ്ടാക്കിയെന്ന കുറ്റത്തിന് നാടുകടത്താന്‍ പെഷാവര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ 26ന് പൊലീസ് ഗുലയെ കസ്റ്റഡിയിലെടുത്തു. രോഗിയും വിധവയുമായ ഗുലയെ മനുഷ്യത്വത്തിന്റെപേരിലാണ് പാകിസ്ഥാനില്‍ത്തന്നെ കഴിയാന്‍ അനുവദിച്ചത്. ഗുലയെ നാടു കടത്തരുതെന്ന് തെഹരീക് ഇ ഇസാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാനും അഭ്യര്‍ഥിച്ചിരുന്നു.