Advertisement
 
 
 

ചൈനീസ് മുൻ പ്രധാനമന്ത്രി ലീ പെങ് അന്തരിച്ചു

 
 
ചൈനയുടെ മുന്‍പ്രധാനമന്ത്രി ലി പെങ് (91) അന്തരിച്ചു. ബിജിങ്ങിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൈനയിലെ പരമോന്നത നിയമനിര്‍മാണസഭയായ നാഷണ്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്(എന്‍പിസി) സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷനായ അദ്ദേഹം, മൂന്നുവട്ടം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി)പൊളിറ്റ് ബ്യൂറോ അംഗവുമായി. വിശ്വസ്തനായ കമ്യൂണിസ്റ്റ് പോരാളിയേയും തൊഴിലാളിവര്‍ഗ വിപ്ലവകാരിയേയുമാണ് നഷ്ടമായതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹു റിപ്പോര്‍ട്ട് ചെയ്തു. 
 
കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കുടുംബത്തില്‍ 1928ലായിരുന്നു ജനനം. കുമിതാങ് ഭരണകാലത്ത് അച്ഛന്‍ വധശിക്ഷയ‌്ക്കിരയായതോടെ അനാഥനായി. സിപിസി നേതാക്കളുടെ വാത്സല്യത്തണലിലായിരുന്നു ബാല്യകാലജീവിതം. സോവിയറ്റ് യൂണിയനില്‍നിന്ന‌് എന്‍ജിനിയറിങ് ബിരുദധാരിയായി. നിര്‍ണായക രാഷ്ട്രീയ പ്രതിന്ധി നേരിട്ട 1987 മുതല്‍ 1998വരെയുള്ള കാലയളവിലാണ് പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചത്. 
 
 
Advertisement
Advertisement