Advertisement
 
 
 

വാഷിങ്ടണില്‍ കനത്തമഴയും വെള്ളപ്പൊക്കവും ; തെരുവുകൾ മുങ്ങി , വൈറ്റ് ഹൗസിലും വെള്ളംകയറി

 
കനത്ത മഴയെതുടർന്ന് യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ വെള്ളപ്പൊക്കം. റോഡുകളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടിൽ വാഹനത്തിൽ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി.
 
തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടർന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണിൽ വാഹന, റെയിൽ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടില്ല. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്.
 
പോടോമാക് നദി മഴയെതുടർന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്.
 
 
 
 
 
Advertisement
Advertisement