Advertisement
 
 
 

ഡെൻമാർക്കിൽ വലതുപക്ഷം വീണു; മെറ്റെ ഫ്രെഡറിക്‌സൺ നയിച്ച മധ്യ ഇടതുപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരത്തിൽ

 
ഡെൻമാർക്‌ തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷികളെ പരാജയപ്പെടുത്തി 41 കാരിയായ മെറ്റെ ഫ്രെഡറിക്‌സൺ നയിച്ച മധ്യ ഇടതുപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരത്തിൽ. പാർലമെന്റിൽ 179 ൽ 91 സീറ്റ്‌ നേടിയാണ്‌ മധ്യ ഇടതുപക്ഷം അധികാരത്തിൽ എത്തിയത്‌. കഴിഞ്ഞ ഒരു വർഷത്തിനിടെ നോർഡിക്‌ രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമാണ്‌ ഡെൻമാർക്ക്‌. നേരത്തെ സ്വീഡനിലും ഫിൻലൻഡിലും ഇടതുകക്ഷികൾ അധികാരത്തിൽ എത്തിയിരുന്നു.
 
സോഷ്യൽ ഡെമോക്രാറ്റുകളുടെ സഖ്യമായ "റെഡ്‌ ബ്ലോക്ക്‌'' ആണ്‌ ഭരണത്തിലെത്തിയത്‌. യോജിക്കാൻ കഴിയുന്ന കക്ഷികളെ ഒപ്പം ചേർത്ത്‌ സർക്കാർ ഉണ്ടാക്കനാണ്‌ നീക്കമെന്ന്‌ നേതാവ്‌ മെറ്റെ ഫ്രെഡറിക്‌സൺ പറഞ്ഞു. ഡെൻമാർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പ്രത്യേകതയും 41 കാരിയായ ഫ്രെഡറിക്‌സണുണ്ട്‌. 25.9 ശതമാനം വോട്ടാണ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ കക്ഷികൾക്ക്‌ ലഭിച്ചത്‌. കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം എന്നീ വിഷയങ്ങൾ ഉയർത്തിയാണ്‌ സോഷ്യൽ ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌
 
 
Advertisement
Advertisement