Advertisement
 
 
 

ശ്രീലങ്കയിൽ മൂന്ന‌് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു ; ഡ്രോണുകൾ പറത്തുന്നതിനും നിരോധനം

 
ശ്രീലങ്കയിൽ നാഷണൽ തൗഹീത്ത‌് ജമാഅത്ത‌് ഉൾപ്പെടെയുള്ള മൂന്ന‌് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു. ശ്രീലങ്കൻ പ്രസിഡന്റ‌് മൈത്രിപാല സിരിസേന തിങ്കളാഴ‌്ച പുറപ്പെടുവിച്ച പ്രസ‌്താവനയിലാണ‌്  നിരോധന വിവരം പുറത്തുവിട്ടത‌്. രാജ്യത്ത‌്  ഡ്രോണുകൾ പറത്തുന്നതിനും കർശന വിലക്കേർപ്പെടുത്തി. ജമാഅത്ത‌് മിലാഅത്തെ ഇബ്രാഹിം, വിലായത്ത‌് ആസ‌് സെയിലാനി എന്നിവയാണ‌് നിരോധിച്ച മറ്റു സംഘടനകൾ.
 
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നുപള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ചാവേറാക്രമണത്തിൽ 250 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക‌് സ‌്റ്റേറ്റ‌് ഗ്രൂപ്പ‌് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇതിന‌് പിന്നിൽ നാഷണൽ തൗഹീത്ത‌് ജമാഅത്ത‌് ആണെന്നാണ‌്  ശ്രീലങ്കൻ സർക്കാരിന്റെ നിലപാട‌്. ആക്രമണത്തിന‌് ശേഷം 1000ത്തോളം പേരെ അറസ്റ്റ‌് ചെയ‌്തിരുന്നു.
 
കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ നടക്കുന്ന അക്രമത്തിന്റെ ഭാഗമായി തിങ്കളാഴ‌്ച കർഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ സാമൂഹ്യമാധ്യമങ്ങൾക്കും പൂർണ വിലക്കേർപ്പെടുത്തി.
Advertisement
Advertisement