നൈജീരിയയില്‍ വെടിവയ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ കഡുന സംസ്ഥാനത്ത‌് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബാര്‍ദെ ഗ്രാമത്തിലെത്തി തോക്കുധാരികള്‍ ആളുകളെ നിഷ്ഠൂരമായി കൊന്നൊടുക്കുകയായിരുന്നു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
 
പോലീസ‌് നടത്തിയ തെരച്ചിലിലാണ‌് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത‌ത‌്. സംഭവത്തിനു പിന്നിലെ കൃത്യമായ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ചു വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതായും പോലീസ‌് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.