ശബരിമല വിഷയം: കേരള സന്ദര്‍ശിക്കാനൊരുങ്ങുന്ന ഓസ്ട്രേലിയൻ പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയയുടെ മുന്നറിയിപ്പ്

കേരളം സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു. ഇവ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നവരും ഇനി സന്ദര്‍ശിക്കാനൊരുങ്ങുന്നവരും ജാഗരൂകരായിരിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 
തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും വാര്‍ത്തകള്‍ക്കായി പ്രാദേശിക മാധ്യമങ്ങള്‍ പിന്തുടരാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.