സില്‍ക് റൂട്ട് നൂറ്റാണ്ടിന്റെ പദ്ധതി: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്

ബീജിംഗ്:ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളുമായി ചൈനീസ്
വ്യാപാരമേഖലയെ ബന്ധിപ്പിക്കുന്ന സില്‍ക് റൂട്ട് നൂറ്റാണ്ടിന്റെ പദ്ധതിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്.പദ്ധതിക്കുവേണ്ടി 5600 കോടി ഡോളര്‍ മുതല്‍മുടക്കാന്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളെ പ്രേരിപ്പിക്കും. സംരംഭത്തില്‍ പങ്കാളികളാകുന്ന വികസ്വരരാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങള്‍ അടുത്ത മൂന്നുവര്‍ഷത്തിനകം മെച്ചപ്പെടുത്താന്‍ 9.5 ശതകോടി ഡോളര്‍ െചെന അധികമായി വകയിരുത്തും. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്കു പ്രയോജനകരമാണു പുതിയ പദ്ധതിയെന്നും ഷീ ചിന്‍പിങ്അവകാശപ്പെട്ടു.

പദ്ധതിക്കായി െചെന 124 ശതകോടി ഡോളര്‍(എട്ടുലക്ഷത്തി ആറായിരം കോടി രൂപയോളം) നിക്ഷേപിക്കുമെന്നും അദ്ദേഹം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒ.ബി.ഒ.ആര്‍) ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിപ് എര്‍ദോഗന്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങി 29 രാഷ്ട്രനേതാക്കള്‍ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഔദ്യോഗികമായി ഉച്ചകോടിയില്‍നിന്നു വിട്ടുനില്‍ക്കുകയാണ