അമേരിക്കയിലെ അരിസോണയില്‍ ദിലീപ്- കാവ്യ സംഘത്തിന്റെ സ്റ്റേജ് ഷോ

അമേരിക്കയിലെ അരിസോണയില്‍ അരിസോണ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദിലീപ് ഷോ അരങ്ങേറി. അരിസാണയിലെ ഫീനിക്സില്‍ നടന്ന ദിലീപ് ഷോയില്‍ ആയിരത്തിലേറെ മലയാളികള്‍ പങ്കെടുത്തു. മൂന്നു മണികൂറിലേറെ നീണ്ടുനിന്ന ഷോ മലയാളികള്‍ക്ക് പ്രത്യേക അനുഭവമായി മാറി. ദിലീപ്, പിഷാര്‍ടി, ധര്‍മജന്‍ എന്നിവര്‍ ഒരുക്കിയ സ്കിറ്റുകള്‍ കാണികള്‍ക്ക് ഹരമായി മാറി.
കാവ്യാ മാധവനും നമിത പ്രമോദും, സംഘവും അവതരിപ്പിച്ച നൃത്തങ്ങളും റിമി ടോമിയും നാദിര്‍ ഷായും സംഘവും ചേര്‍ന്ന് ഗാനമേളയും അവതരിപ്പിച്ചു.