എ.ടി.എമ്മുകള്‍ വീണ്ടും സ്മാര്‍ട്ട് ആകുന്നു; കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനൊരുങ്ങി ബാങ്കുകള്‍

Share:

Share on facebook
Share on twitter
Share on linkedin

മുംബൈ: പണമെടുക്കുവാനും ഇടാനുമുള്ള സംവിധാനങ്ങളില്‍ നിന്ന് എ.ടി.എമ്മുകള്‍ക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലര്‍ െമഷീനുകളില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുള്ള ആലോചനയിലാണ് ബാങ്കുകള്‍. പുതിയ എ.ടി.എമ്മുകള്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധിക്കുന്നത്.
ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയര്‍ത്താനുമാണ് നീക്കം.ബില്ലടയ്ക്കല്‍, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കല്‍, കാര്‍ഡില്ലാതെ പണം പിന്‍വലിക്കല്‍,ചെക്ക് മാറല്‍, മൊബൈല്‍ റീച്ചാര്‍ജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങള്‍ക്ക് എ.ടി.എമ്മുകളെ പര്യാപ്തമാക്കുകയായിരുന്നു. ഈ മാതൃകയാണ് ഇന്ത്യയിലും പിന്തുടരാന്‍ ഒരുങ്ങുന്നത്. കറന്‍സിരഹിത പണമിടപാട് വര്‍ധിച്ചതോടെ ആഗോളതലത്തില്‍ 2015നും 2020നും ഇടയില്‍ നാലുശതമാനം വര്‍ധന മാത്രമാണ് എ.ടി.എമ്മുകളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത്.
2011 നും 2015നും ഇടയില്‍ പണരഹിത ഇടപാടുകള്‍ 52 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ 33 ശതമാനമാണ് വളര്‍ച്ച. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനവും എ.ടി.എമ്മുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇതിലൂടെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാകും.

More Posts

ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും

ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

പ്രതീക്ഷ തെറ്റിച്ചില്ല …, പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ,

കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ കഴുത്തപ്പൻ ബില്ലുകൾക്കെതിരെ സുപ്രീം കോടതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍

Send Us A Message