Advertisement
 
 
 

1,500 രൂ​പ​യി​ല്‍ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലി​റ​ക്കാ​ന്‍ റി​ല​യ​ന്‍​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ജി​യോ ചൈ​നീ​സ് നി​ര്‍​മാ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച തു​ട​ങ്ങി. ജിയോ നെ​റ്റ്​വ​ര്‍​ക്കി​ല്‍ പ​ര​മാ​വ​ധി ഉ​പ​യോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി .

ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ല്‍ 4ജി ​എ​ല്‍​ടി​ഇ വോ​യി​സ് കോ​ളിം​ഗ് ക​മ്ബ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്കു ന​ല്കു​ന്ന ഇ​ന്‍റ​ര്‍​നെ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഫീ​ച്ച​ര്‍​ഫോ​ണു​ള്ള ജി​യോ വ​രി​ക്കാ​ര്‍​ക്ക് ല​ഭി​ക്കി​ല്ല എ​ന്നാ​ണു വി​വ​രം.

ലൈ​ഫ് ബ്രാ​ന്‍​ഡി​ല്‍ റി​ല​യ​ന്‍​സ് ജി​യോ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ ഇ​റ​ക്കി​യെ​ങ്കി​ലും ചൈ​നീ​സ് ഫോ​ണു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം​ മൂ​ലം ലൈ​ഫി​ന് കാ​ര്യ​മാ​യ നേ​ട്ടം ല​ഭി​ച്ചി​ല്ല. സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​കു​ന്ന വി​ല​യാ​യി​രു​ന്നി​ല്ല ലൈ​ഫ് മോ​ഡ​ലു​ക​ള്‍​ക്ക്. ഇ​താ​ണ് ചൈ​നീ​സ് മോ​ഡ​ലു​ക​ള്‍​ക്ക് നേ​ട്ട​മാ​യ​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ 2ജി ​അ​ല്ലെ​ങ്കി​ല്‍ 3ജി ​സ​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഫീ​ച്ച​ര്‍​ഫോ​ണു​ക​ള്‍​ക്കു​ള്ള​ത്. ഫെ​ബ്രു​വ​രി​യി​ല്‍ 4ജി ​സം​വി​ധാ​ന​മു​ള്ള ഫീ​ച്ച​ര്‍​ഫോ​ണ്‍ ലാ​വ ഇ​റ​ക്കി​യെ​ങ്കി​ലും അ​തി​ന് 3,333 രൂ​പ​യാ​യി​രു​ന്നു വി​ല.

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ സെല്‍ഫി വിപ്ലവത്തിനു തുടക്കം കുറിച്ച ഒപ്പോയുടെ എഫ് സീരീസിലെ ഏറ്റവും പുതിയ സെല്‍ഫി എക്സ്പെര്‍ട്ട് ഒപ്പോ എഫ് 3 സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. ഇന്ത്യയിലുടനീളം ഒരേ സമയത്ത് നടന്ന ലോഞ്ചിന്റെ ഭാഗമായി, കൊച്ചി ലെ മെറിഡിയനില്‍, ഒപ്പൊ കേരള സിഇഒ സൈമണ്‍ ലിയാങ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ്, ട്രെയിനിംഗ് മാനേജര്‍ ബിബിന്‍ കൊല്ലേര്‍ക്കന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പോ എഫ് 3 പുറത്തിറക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച്‌ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ഒപ്പോയുടെ ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ് പറഞ്ഞു. ഇന്ത്യയിലെ ഒപ്പോ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും യുവാക്കളാണ്. യുവാക്കളുടെ ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് ഏറ്റവും പ്രധാനം. പുതിയ ഒപ്പോ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് സെല്‍ഫിക്കും സെല്‍ഫിക്കും അനുയോജ്യമായ വിധത്തിലുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയും 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങിയ സമാര്‍ട്ട്ഫോണ്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് എഫ് 3 യുടെ ഏറ്റവും പ്രധാന സവിശേഷത. 19,990 രൂപയാണ് എഫ് 3 യുടെ വില. നേരത്തേ വിപണിയിലിറങ്ങിയ ഡ്യുവല്‍ ക്യാമറയുള്ള ഒപ്പോയുടെ ആദ്യ സ്മാര്‍ട്ട്ഫോണായ
എഫ് 3 പ്ലസിന് 30,990 രൂപയായിരുന്നു വില.
ആധുനിക ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഒപ്പോ എഫ് 3 യിലുള്ളത്. സെല്‍ഫിക്കായി 16 മെഗാപിക്സല്‍ ക്യാമറയും ഗ്രൂപ്പ് സെല്‍ഫിക്കായി 8 മെഗാ പിക്സല്‍ ക്യാമറയുമാണുള്ളത്. ഗ്രൂപ്പ് സെല്‍ഫികളില്‍ എല്ലാവരെയും പരമാവധി ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്നതിനായി 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബ്യൂട്ടിഫൈ ഫീച്ചറും വ്യത്യസ്ത ഫില്‍റ്ററുകളും പാറ്റേണുകളും മനോഹരമായ സെല്‍ഫികളെടുക്കാന്‍ സഹായിക്കുന്നു. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയിലെ ആന്റി ഷേക്ക് ടെക്നോളജി യാത്രയില്‍പ്പോലും വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. രാത്രിയിലും കുറഞ്ഞ പ്രകാശത്തിലും നൈറ്റ് മോഡ് ഷൂട്ട് വഴി വ്യക്തമായ ചിത്രങ്ങളെടുക്കാം. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡിസ് ക്രീന്‍, ആകര്‍ഷകമായ മെറ്റാലിക് ബോഡി, ഫ്ളാഷ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്നീ ഫീച്ചറുകളുള്ള ഫോണില്‍ 4 റാമും 64 ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. ഫോര്‍ ജി സപ്പോര്‍ട്ടുള്ള രണ്ടു സിമ്മുകളും ഒരു എസ്ഡി കാര്‍ഡും ഇടാവുന്ന ട്രിപ്പില്‍ സ്ലോട്ട് ട്രേയാണ് ഒപ്പോഎഫ് 3 യുടെ മറ്റൊരു പ്രത്യേകത. 3200 ആംപ് ബാറ്ററിയാണുള്ളത്.
Attachments area

വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്ബനിയായ യുനിഹെര്‍ട്സിന്റെ ജെല്ലി. ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ജെല്ലി. പുതുതലമുറ സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞത് 5 ഇഞ്ച് സ്ക്രീനില്‍ വരുമ്ബോള്‍ ജെല്ലിയുടെ വലിപ്പം വെറും 2.45 ഇഞ്ച് മാത്രമാണ്.
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഫീച്ചറുകളില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായിട്ടില്ല. ആന്‍ഡ്രോയിഡ് നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്താകുമെന്നാണ് കരുതപ്പെടുന്നത്. 240*432 പിക്സലാണ് സ്ക്രീന്‍ റെസൊല്യൂഷന്‍. ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിക്ക് ഒരു ജിബി റാമും 8 ജിബി സ്റ്റോറേജ് സ്പേസും പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് സ്പേസുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 32 ജിബി വരെ വര്‍ധിപ്പിക്കാനാകും.
950എംഎഎച്ചിന്റെ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് ഫോണിലുണ്ടാവുക. സാധാരണ ഉപയോഗത്തില്‍ മൂന്ന് ദിവസവും സ്റ്റാന്‍ഡ് ബൈ ആയി ഏഴ് ദിവസം വരെയും ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം. രണ്ട് എംപിയുടെ മുന്‍ക്യാമറയും എട്ട് എംപിയുടെ പിന്‍കാമറയുമാണ് ജെല്ലിയിലുണ്ടാവുക. ഇരട്ട സിം കാര്‍ഡുകളും ജിപിഎസും ജെല്ലിയിലുണ്ട്

വിപണിയില്‍ നിന്നും പിന്‍വലിച്ച നോട്ട് 7 സ്മാര്‍ട്ട്‌ഫോണുകള്‍ വീണ്ടും വിപണിയിലേക്ക് വരാൻ തയ്യാറെടുക്കുന്നു.ബാറ്ററിയുടെ പ്രശ്നമാണ് ഉത്പന്നം പിൻവലിക്കാൻ പ്രധാന കാരണം ആയിരുന്നത്.മുന്‍ ബാറ്ററിയ്ക്ക് പകരം താരതമ്യേന ചെറിയതും സുരക്ഷിതവുമായ ബാറ്ററിയാകും പരിഷ്‌കരിച്ച നോട്ട് 7നില്‍ ഉണ്ടാകുക എന്ന് കമ്പനി വ്യക്തമാക്കി.വിറ്റുപോകാത്ത നോട്ട് 7 ഡിവൈസുകള്‍ പിന്‍വലിച്ച ഡിവൈസുകളേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കും.

850 യുഎസ് ഡോളറിന് താഴെയാകും പരിഷ്‌കരിച്ച ഗ്യാലക്‌സി നോട്ട് 7ന്റെ വിലയെന്ന് അറിയുന്നു.ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലുമാകും ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. നവീകരിച്ച നോട്ട് 7 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്നതില്‍ വ്യക്തതയില്ല. ആന്‍ഡ്രോയിഡ് 7.1 ന്യൂഗയിലാണ് ഗ്യാലക്‌സി നോട്ട് 7 പ്വര്‍ത്തിക്കുക. ഗ്യാലക്‌സി എസ്8ലുള്ള ബിക്‌സ്ബി നോട്ട് 7നില്‍ ഉണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല.

Advertisement
Advertisement