Advertisement
 
 
 

കഴിഞ്ഞ ഏപ്രിലില്‍ റീകാള്‍ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ പ്രാവര്‍ത്തികമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഫാന്‍ സൈറ്റ് വാബീറ്റല്‍ എന്‍ഫോ വെളിപ്പെടുത്തിയിരുന്നു.
ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അന്നത് പരീക്ഷിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ടെക്സ്റ്റുകള്‍, ഇമേജുകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ജിഐഎഫുകള്‍, ക്വോട്ടഡ് മെസേജുകള്‍, സ്റ്റാറ്റസ് റിപ്ലൈ എന്നിവ റീകാള്‍ ഫീച്ചറിലൂടെ തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
2.17.30 വേര്‍ഷനില്‍ ഇത്തരം ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യൂസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുപ്രകാരം മെസേജുകള്‍ അയച്ച് അഞ്ചു മിനിറ്റിനകം യൂസര്‍മാര്‍ക്ക് അത് ഡിലീറ്റ് ചെയ്യാം.

സ്‌കൈപ് വേര്‍ഷന്‍ എട്ടിലാണ് പുതിയ മാറ്റങ്ങളുള്ളത്. സ്‌കൈപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് ഈ പതിപ്പിലുള്ളത്.
ആഡ് ഇന്‍ സര്‍വീസുകളും, ഹൈലൈറ്റ്‌സുമൊക്കെയായി സ്‌കൈപിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പ്ലേ സ്റ്റോറില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്.
ഇതോടെ സ്‌കൈപും ന്യൂജെന്‍ ആയിരിക്കുകയാണ്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് ആമസോണ്‍ പത്ര വിതരണത്തിലേയ്ക്ക് തിരിയുന്നു .ഒാര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കാനാണ് പദ്ധതി.
അധിക തുക നല്‍കിയാല്‍ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ ആരംഭിച്ചുണ്ട്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട നഗരങ്ങളിലാണ് വിതരണം നടത്തുന്നത് .
എന്നാല്‍ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാന്‍ ആമസോണ്‍ ഒരുക്കമല്ല. നിശ്ചിത എണ്ണം ഒാര്‍ഡര്‍ ചെയ്യുേമ്ബാള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക.
എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. ഈ പദ്ധതിയുടെ രൂപരേഖ തയാറായി. കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി യോഗത്തിൽ ഭരണാനുമതി നൽകും.    നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്

കോടിക്കണക്കിന്​ ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമാണ്​ വാട്​സ്​ ആപ്​. ഏറ്റവും മികച്ച സുരക്ഷ സംവിധാനമാണ്​ വാട്​സ്​ ആപിനായി ഒരുക്കിയിരിക്കുന്നത്​. എന്നാല്‍ വാട്​സ്​ ആപി​െന്‍റ ചരിത്രത്തിലൊന്നും നടക്കാത്ത ഒരു കാര്യമാണ്​ ബുധനാഴ്​ച നടന്നത്​. മണിക്കൂറുകളോളം വാട്​സ്​ ആപ്​ നിശ്​ചലമാവുകയായിരുന്നു.
ബുധനാഴ്​ച രണ്ടര മണിക്കൂ​ര്‍ സമയം വാട്​സ്​ ആപ്​ പ്രവര്‍ത്തനരഹിതമായെന്നും പിന്നീട്​ പ്രശ്​നം പരിഹരിച്ചെന്നും കമ്ബനി അറിയിക്കുകയായിരുന്നു. പ്രശ്​നമുണ്ടായതില്‍ ക്ഷമാപണത്തോടെയായിരുന്നു വാട്​സ്​ ആപി​ന്‍റെ അറിയിപ്പ്​. ആപ്പിള്‍ ​െഎ.ഒ.എസ്​, ആന്‍ഡ്രോയിഡ്​, ​െഎ.ഒ.എസ്​ തുടങ്ങി എല്ലാ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിലും പ്രശ്​നമുണ്ടായതായാണ്​ വിവരം.
പക്ഷേ വാട്​സ്​ ആപിനുണ്ടായ പ്രശ്​നം ട്വിറ്ററിന്​ ഗുണകരമാവുകയായിരുന്നു എന്നതാണ്​ രസകരമായ വസ്​തുത. വാട്​സ്​ ആപ്​ പണിമുടക്കിയത്​ സംബന്ധിച്ച്‌​ ആയരക്കണക്കിന്​ ട്വീറ്റുകളാണ്​ ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകം പറന്നത്

ന്യൂഡൽഹി: ഇന്ത്യയെ ദരിദ്രരാഷ്ട്രമെന്ന് സ്നാപ് ചാറ്റ് സിഇഒ ഇവാൻ സ്പീഗൽ വിശേഷിപ്പിച്ചതിന് പ്രതികാരമായി സ്നാപ്പ് ചാറ്റിന്റെ വിവരങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തി. 17 ലക്ഷം പേരുടെ സ്നാപ്പ് ചാറ്റ് വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.ചോർത്തിയ വിവരങ്ങൾ ബ്ലാക്ക് വെബ്ബിൽ വിൽപ്പനക്ക് വെക്കുകയും ചെയ്തു. സ്നാപ്പ് ചാറ്റ് അൺ ഇൻസ്റ്റാൾ ചെയ്യുവെന്ന ഹാഷ് ടാഗിൽ നടക്കുന്ന ക്യാംപയിൻ ലക്ഷങ്ങൾ ഏറ്റെടുത്തപ്പോൾ ആപ്പിന്റെ റേറ്റിംഗ് കുത്തനെ താഴ്ന്നിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ വഴിയാണ് സ്നാപ്പ് ചാറ്റിനെതിരെ ക്യാംപയിൻ നടക്കുന്നത്.സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ഹാക്കർമാരുടെ ആക്രമണം.

വാട്സ് ആപ്പില്‍ മെസ്സേജ് അയക്കുമ്പോൾ അബദ്ധത്തില്‍ നമ്പര്‍ മാറി മറ്റ് ചിലര്‍ക്ക് മെസേജും ചിത്രങ്ങളും വീഡിയോകളും പോകുന്നത് തടയാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിന് അവസാനമാകുന്നു.അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം വാട്സ് ആപ്പ് അവതരിപ്പിക്കുകയാണ്.ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടിയിരുന്ന ഈ സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഐഫോണിലാണ് ഈ സൗകര്യം ആദ്യമായി വന്നത്. പിന്നീട് വാട്‌സാപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ സേവനം കിട്ടിയിരുന്നില്ല. ഈ പരാതിക്കാണ് ഇപ്പോള്‍ പരിഹാരമായത്.പുതിയ സംവിധാനത്തില്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും. മെസേജുകള്‍ എഡിറ്റ് ചെയ്യാനുമാകും, മറ്റേയാള്‍ക്ക് മെസേജ് കിട്ടിയതായി കാണിക്കില്ല.

റിലയന്‍സ് ജിയോ 90 ദിവസത്തേയ്ക്ക് വെല്‍ക്കം ഓഫറായി സൗജന്യ സേവനം ലഭ്യമാക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.  ഏപ്രിലില്‍ തന്നെ സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്ന ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്‌സ് പുറത്തിറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 

സ്റ്റാന്‍ഡേര്‍ഡ് കേബിള്‍ കണക്ടര്‍, എച്ച്ഡിഎംഐ, യുഎസ്ബി, ഓഡിയോ, വീഡിയോ ഔട്ട്പുട്ടുകള്‍ എന്നിവ അടങ്ങിയ സെറ്റ് ടോപ് ബോക്സിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

 

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന മോഡമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ജിയോയുടെ സെറ്റ് ടോപ് ബോക്സ്. 180 രൂപയുടെ ഓഫറാണ് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിയോ ബ്രോഡ് ബാന്‍ഡ് കണക്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ജിയോ ഡിടിഎച്ച് സെറ്റ്‌ടോപ്പ് ബോക്‌സ് 1 ജിബിപിഎസ് വരെ വേഗതയില്‍ പ്രവര്‍ത്തിയ്ക്കാനാവും. 

 

50 ഹൈഡഫനിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ 360 ചാനലുകളാണ് ജിയോ ടീവിയുടെ വാഗ്ദാനം. മറ്റ് സേവന ദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിറ്റിഎച്ച് സേവനം നല്‍കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

 

ഏഴ് ദിവസം വരെ ടിവി പരിപാടികള്‍ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യം, ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ജിയോയുടെ സെറ്റ് ടോപ് ബോക്സിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കുറി മൊബൈലില്ല പുതിയ ഓഫര്‍. വയര്‍ലൈന്‍ ബ്രോഡ്ബാന്റിലാണ് പുതിയ പ്രഖ്യാപനം. 

249 രൂപയ്ക്കുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിനം പത്ത് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിത്ക്കുക.

രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴുമണി വരെയാണ് സൗജന്യ കോളുകള്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ ഞായറാഴ്ചകളില്‍ മുഴുവന്‍ സമയത്തും കോളുകള്‍ സൗജന്യമായി ലഭിക്കുകെയും ചെയ്യും. ഇന്റര്‍നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement