Advertisement
 
 
 

Top Stories

കഴിഞ്ഞ ഏപ്രിലില്‍ റീകാള്‍ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ പ്രാവര്‍ത്തികമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഫാന്‍ സൈറ്റ് വാബീറ്റല്‍ എന്‍ഫോ വെളിപ്പെടുത്തിയിരുന്നു.
ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അന്നത് പരീക്ഷിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ടെക്സ്റ്റുകള്‍, ഇമേജുകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ജിഐഎഫുകള്‍, ക്വോട്ടഡ് മെസേജുകള്‍, സ്റ്റാറ്റസ് റിപ്ലൈ എന്നിവ റീകാള്‍ ഫീച്ചറിലൂടെ തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.
2.17.30 വേര്‍ഷനില്‍ ഇത്തരം ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യൂസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുപ്രകാരം മെസേജുകള്‍ അയച്ച് അഞ്ചു മിനിറ്റിനകം യൂസര്‍മാര്‍ക്ക് അത് ഡിലീറ്റ് ചെയ്യാം.

സ്‌കൈപ് വേര്‍ഷന്‍ എട്ടിലാണ് പുതിയ മാറ്റങ്ങളുള്ളത്. സ്‌കൈപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് ഈ പതിപ്പിലുള്ളത്.
ആഡ് ഇന്‍ സര്‍വീസുകളും, ഹൈലൈറ്റ്‌സുമൊക്കെയായി സ്‌കൈപിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പ്ലേ സ്റ്റോറില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്.
ഇതോടെ സ്‌കൈപും ന്യൂജെന്‍ ആയിരിക്കുകയാണ്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് ആമസോണ്‍ പത്ര വിതരണത്തിലേയ്ക്ക് തിരിയുന്നു .ഒാര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കാനാണ് പദ്ധതി.
അധിക തുക നല്‍കിയാല്‍ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ ആരംഭിച്ചുണ്ട്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട നഗരങ്ങളിലാണ് വിതരണം നടത്തുന്നത് .
എന്നാല്‍ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാന്‍ ആമസോണ്‍ ഒരുക്കമല്ല. നിശ്ചിത എണ്ണം ഒാര്‍ഡര്‍ ചെയ്യുേമ്ബാള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക.
എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക

1,500 രൂ​പ​യി​ല്‍ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലി​റ​ക്കാ​ന്‍ റി​ല​യ​ന്‍​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ജി​യോ ചൈ​നീ​സ് നി​ര്‍​മാ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച തു​ട​ങ്ങി. ജിയോ നെ​റ്റ്​വ​ര്‍​ക്കി​ല്‍ പ​ര​മാ​വ​ധി ഉ​പ​യോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി .

ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ല്‍ 4ജി ​എ​ല്‍​ടി​ഇ വോ​യി​സ് കോ​ളിം​ഗ് ക​മ്ബ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്കു ന​ല്കു​ന്ന ഇ​ന്‍റ​ര്‍​നെ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഫീ​ച്ച​ര്‍​ഫോ​ണു​ള്ള ജി​യോ വ​രി​ക്കാ​ര്‍​ക്ക് ല​ഭി​ക്കി​ല്ല എ​ന്നാ​ണു വി​വ​രം.

ലൈ​ഫ് ബ്രാ​ന്‍​ഡി​ല്‍ റി​ല​യ​ന്‍​സ് ജി​യോ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ ഇ​റ​ക്കി​യെ​ങ്കി​ലും ചൈ​നീ​സ് ഫോ​ണു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം​ മൂ​ലം ലൈ​ഫി​ന് കാ​ര്യ​മാ​യ നേ​ട്ടം ല​ഭി​ച്ചി​ല്ല. സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​കു​ന്ന വി​ല​യാ​യി​രു​ന്നി​ല്ല ലൈ​ഫ് മോ​ഡ​ലു​ക​ള്‍​ക്ക്. ഇ​താ​ണ് ചൈ​നീ​സ് മോ​ഡ​ലു​ക​ള്‍​ക്ക് നേ​ട്ട​മാ​യ​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ 2ജി ​അ​ല്ലെ​ങ്കി​ല്‍ 3ജി ​സ​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഫീ​ച്ച​ര്‍​ഫോ​ണു​ക​ള്‍​ക്കു​ള്ള​ത്. ഫെ​ബ്രു​വ​രി​യി​ല്‍ 4ജി ​സം​വി​ധാ​ന​മു​ള്ള ഫീ​ച്ച​ര്‍​ഫോ​ണ്‍ ലാ​വ ഇ​റ​ക്കി​യെ​ങ്കി​ലും അ​തി​ന് 3,333 രൂ​പ​യാ​യി​രു​ന്നു വി​ല.

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ സെല്‍ഫി വിപ്ലവത്തിനു തുടക്കം കുറിച്ച ഒപ്പോയുടെ എഫ് സീരീസിലെ ഏറ്റവും പുതിയ സെല്‍ഫി എക്സ്പെര്‍ട്ട് ഒപ്പോ എഫ് 3 സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. ഇന്ത്യയിലുടനീളം ഒരേ സമയത്ത് നടന്ന ലോഞ്ചിന്റെ ഭാഗമായി, കൊച്ചി ലെ മെറിഡിയനില്‍, ഒപ്പൊ കേരള സിഇഒ സൈമണ്‍ ലിയാങ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ്, ട്രെയിനിംഗ് മാനേജര്‍ ബിബിന്‍ കൊല്ലേര്‍ക്കന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പോ എഫ് 3 പുറത്തിറക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച്‌ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ഒപ്പോയുടെ ലക്ഷ്യമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ഹുയാങ് പറഞ്ഞു. ഇന്ത്യയിലെ ഒപ്പോ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും യുവാക്കളാണ്. യുവാക്കളുടെ ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് ഏറ്റവും പ്രധാനം. പുതിയ ഒപ്പോ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് സെല്‍ഫിക്കും സെല്‍ഫിക്കും അനുയോജ്യമായ വിധത്തിലുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയും 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങിയ സമാര്‍ട്ട്ഫോണ്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് എഫ് 3 യുടെ ഏറ്റവും പ്രധാന സവിശേഷത. 19,990 രൂപയാണ് എഫ് 3 യുടെ വില. നേരത്തേ വിപണിയിലിറങ്ങിയ ഡ്യുവല്‍ ക്യാമറയുള്ള ഒപ്പോയുടെ ആദ്യ സ്മാര്‍ട്ട്ഫോണായ
എഫ് 3 പ്ലസിന് 30,990 രൂപയായിരുന്നു വില.
ആധുനിക ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഒപ്പോ എഫ് 3 യിലുള്ളത്. സെല്‍ഫിക്കായി 16 മെഗാപിക്സല്‍ ക്യാമറയും ഗ്രൂപ്പ് സെല്‍ഫിക്കായി 8 മെഗാ പിക്സല്‍ ക്യാമറയുമാണുള്ളത്. ഗ്രൂപ്പ് സെല്‍ഫികളില്‍ എല്ലാവരെയും പരമാവധി ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്നതിനായി 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബ്യൂട്ടിഫൈ ഫീച്ചറും വ്യത്യസ്ത ഫില്‍റ്ററുകളും പാറ്റേണുകളും മനോഹരമായ സെല്‍ഫികളെടുക്കാന്‍ സഹായിക്കുന്നു. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയിലെ ആന്റി ഷേക്ക് ടെക്നോളജി യാത്രയില്‍പ്പോലും വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. രാത്രിയിലും കുറഞ്ഞ പ്രകാശത്തിലും നൈറ്റ് മോഡ് ഷൂട്ട് വഴി വ്യക്തമായ ചിത്രങ്ങളെടുക്കാം. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡിസ് ക്രീന്‍, ആകര്‍ഷകമായ മെറ്റാലിക് ബോഡി, ഫ്ളാഷ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്നീ ഫീച്ചറുകളുള്ള ഫോണില്‍ 4 റാമും 64 ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. ഫോര്‍ ജി സപ്പോര്‍ട്ടുള്ള രണ്ടു സിമ്മുകളും ഒരു എസ്ഡി കാര്‍ഡും ഇടാവുന്ന ട്രിപ്പില്‍ സ്ലോട്ട് ട്രേയാണ് ഒപ്പോഎഫ് 3 യുടെ മറ്റൊരു പ്രത്യേകത. 3200 ആംപ് ബാറ്ററിയാണുള്ളത്.
Attachments area

വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്ബനിയായ യുനിഹെര്‍ട്സിന്റെ ജെല്ലി. ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ജെല്ലി. പുതുതലമുറ സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞത് 5 ഇഞ്ച് സ്ക്രീനില്‍ വരുമ്ബോള്‍ ജെല്ലിയുടെ വലിപ്പം വെറും 2.45 ഇഞ്ച് മാത്രമാണ്.
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഫീച്ചറുകളില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായിട്ടില്ല. ആന്‍ഡ്രോയിഡ് നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്താകുമെന്നാണ് കരുതപ്പെടുന്നത്. 240*432 പിക്സലാണ് സ്ക്രീന്‍ റെസൊല്യൂഷന്‍. ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിക്ക് ഒരു ജിബി റാമും 8 ജിബി സ്റ്റോറേജ് സ്പേസും പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് സ്പേസുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 32 ജിബി വരെ വര്‍ധിപ്പിക്കാനാകും.
950എംഎഎച്ചിന്റെ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് ഫോണിലുണ്ടാവുക. സാധാരണ ഉപയോഗത്തില്‍ മൂന്ന് ദിവസവും സ്റ്റാന്‍ഡ് ബൈ ആയി ഏഴ് ദിവസം വരെയും ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം. രണ്ട് എംപിയുടെ മുന്‍ക്യാമറയും എട്ട് എംപിയുടെ പിന്‍കാമറയുമാണ് ജെല്ലിയിലുണ്ടാവുക. ഇരട്ട സിം കാര്‍ഡുകളും ജിപിഎസും ജെല്ലിയിലുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ നിലയമായ *നൂർ ഔർസസറെയുടെ* നാല്പത്തമത്തേതും അവനാസത്തെതുമായ ഘട്ടപണിയും പൂർത്തിയാക്കി ശനിയാഴ്ച്ച മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ നാടിന് സമർപ്പിച്ചു.

ഫോട്ടോവോൾട്ടക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ നിലയം 137 ഏക്കറിൽ സ്ഥിതി ചെയ്യുന്നു. 75കോടി യു.എസ് ഡോളർ (4,828,500,000 ഇന്ത്യൻ രൂപ) ചിലവഴിച്ച് നിർമ്മിച്ച ഈ നിലയം 2018 ആദ്യത്തോട് കൂടി പ്രവർത്തനമാരംഭിക്കും.

582 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന ഈ നിലയത്തിൽ നിന്ന് 2020 ഇരുപത്തോട്കൂടി 10 ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുവാൻ സാധിക്കും

ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ ഒന്നാകെ നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ്.
റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് പെര്‍സിയൂസ് സൗരയൂഥത്തോട് മറ്റൊരു ചെറു സൗരയൂഥം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഈ ഊര്‍ജ്ജപ്രവാഹം ആരംഭിച്ചതെന്നാണ് കരുതുന്നത്.
നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ സ്റ്റീഫന്‍ വാക്കര്‍ പറയുന്നത് പേര്‍സിയൂസ് അസാധാരണമാം വിധം തിളക്കമുള്ള സൗരയൂഥമായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ എക്സ്റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ പതിഞ്ഞെന്നാണ്. പെര്‍സിയൂസ് സൗരയൂഥത്തില്‍ കണ്ടെത്തിയ കോസ്മിക് സുനാമിയുടെ വലിപ്പം ഇപ്പോഴും വര്‍ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വിള്ളല്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു ഭീതിക്ക് കാരണമായിരുന്നു. ഈ വിള്ളലിലൂടെ അപകടകരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പേടിക്ക് കാരണമായത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാര്‍ഥ്യമമായി. ഇന്ത്യയുടെ ജിസാറ്റ്9 ഉപഗ്രഹം വിക്ഷേപിച്ചു.
വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജി.എസ്.എല്‍.വി.എഫ്.09 റോക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചത്.
ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.
വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്‌., വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവയ്ക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്9. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് 12 വര്‍ഷമാണ്. ഉപഗ്രഹ നിര്‍മാണച്ചെലവായ 235 കോടി രൂപയും വഹിച്ചത് ഇന്ത്യയാണ്. 2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.
ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സൗജന്യ സേവനം ലഭിക്കും. സാര്‍ക് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയതെങ്കിലും പിന്നീട് പാകിസ്താന്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്

ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി2 വിജയകരമായി പരീക്ഷിച്ചു.

Advertisement
Advertisement