Advertisement
 
 
 

ലോകകപ്പിനായുള്ള ഓസ്‌ട്രേലിയയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി; വാര്‍ണറും സ്മിത്തും ഐപിഎല്ലില്‍ നിന്നും മടങ്ങുന്നു

നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുമാണ് കളിക്കുന്നത്. രണ്ട് താരങ്ങളുടെയും സേവനം ഐപിഎല്ലിലെ അവസാന മത്സരങ്ങളിലുണ്ടാകില്ല. 

ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ തരങ്ങളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 2നാണ് ഓസ്ട്രേലിയയുടെ ക്യാമ്പ് ബ്രിസ്ബെനില്‍ തുടങ്ങുന്നത്. ഈ ക്യാമ്പില്‍ 15 അംഗങ്ങളും പങ്കെടുക്കും. ഓസ്ട്രേലിയന്‍ ഇലവന്‍, ന്യൂസിലന്‍ഡ് ഇലവന്‍ തുടങ്ങിയ ടീമുകളുമായി സന്നാഹ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ണര്‍ ഐപിഎല്‍ വിട്ടാല്‍ ഹൈരദാബാദിന് വന്‍ നഷ്ടമാകും അത്. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍.

Advertisement
Advertisement