Advertisement
 
 
 

കോലിയെന്ന ക്യാപ്റ്റന്‍ വെറും അപ്രന്റിസ്; വിമര്‍ശനവുമായി ഗംഭീര്‍

ഐപിഎല്ലിന്റെ ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് മുന്‍ നായകനായ ഗൗതം ഗംഭീര്‍ രംഗത്തു വന്നിരുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്. ബാറ്റ്സ്മാനെന്ന നിലയില്‍ കോലി കേമനാണെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ മോശമാണെന്നായിരുന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് ഇപ്പോഴും കോലി തുടരുന്നത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ കോലി ശരിക്കും മാസ്റ്റര്‍ തന്നെയാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോലിയെന്ന ക്യാപ്റ്റന്‍ വെറും അപ്രന്റിസ് മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു വളരെയേറെ പഠിക്കാനുണ്ട്. ടീമിനു നേരിടുന്ന തോല്‍വികളില്‍ ബൗളര്‍മാരെ പഴിക്കാതെ സ്വയം കുറ്റമേറ്റടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടെന്നു രണ്ടു തവണ കെകെആറിനെ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍ തന്റെ കോളത്തില്‍ കുറിച്ചു.


Advertisement
Advertisement