Advertisement
 
 
 

ഐ പി എല്ലില്‍ പരിക്ക് കളി തുടങ്ങി; ചെന്നൈ സൂപ്പര്‍കിങ്സ്‌കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരങ്ങള്‍ക്ക് പരിക്ക്

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ പരിക്ക് കളി തുടങ്ങി. രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റിനു മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുന്‍ഗി എന്‍ഗിഡിയും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ആന്റിച്ച് നോര്‍ട്ടെയ്ക്കുമാണ് പരിക്ക് വില്ലനായത്.

ദേശീയ ടീമിനായി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് രണ്ടു താരങ്ങളുടെയും ഐപിഎല്‍ മോഹങ്ങള്‍ അവസാനിപ്പിച്ചത്. ഇതോടെ എന്‍ഗിഡിയുടെയും നോര്‍ട്ടെയുടെയും പകരക്കാരായി ചെന്നൈയും കൊല്‍ക്കത്തയും ആരെ ടീമിലേക്കു കൊണ്ടു വരുമെന്നാണ് ഇനി അറിയാനുള്ളത്.