Advertisement
 
 
 

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ടിക്കറ്റ് വില്‍പന നാളെ ആരംഭിക്കും

ദുബായ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാര്‍ച്ച 21ന് ആരംഭിക്കും. ടിക്കറ്റ് വില്‍പനയ്ക്കായുള്ള ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വില്‍പന നടക്കുകയെന്ന് ഐസിസി അറിയിച്ചു. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ടിക്കറ്റ് എന്നതിനാല്‍ തുടക്കത്തില്‍തന്നെ വലിയ തിരക്കാണ് ടിക്കറ്റിനായി ഉണ്ടാവുകയെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നു.

ടിക്കറ്റിന്റെ നിരക്കുകളും വെബ്സൈറ്റില്‍ ക്രമീകരിക്കും. ആകെ 8 ലക്ഷം ടിക്കറ്റുകള്‍ക്കായി ഇതിനകം തന്നെ 3 മില്യണ്‍ ആളുകള്‍ അപേക്ഷിച്ചിട്ടുണ്ട്. വലിയ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ ടീമുകളുടെ മത്സരങ്ങള്‍ക്ക് ടിക്കറ്റ് വില്‍പന വര്‍ധിക്കും. ടിക്കറ്റുകള്‍ ഔദ്യോഗിക വിതരണക്കാറില്‍നിന്നും മാത്രമേ വാങ്ങിക്കാവൂ എന്ന് ഐസിസി നിര്‍ദ്ദേശിക്കുന്നു. വ്യാജ ടിക്കറ്റുകളും കരിഞ്ചന്തയിലെ ടിക്കറ്റുകളും വാങ്ങി വഞ്ചിതരാകരുതെന്നും മുന്നറിയിപ്പുണ്ട്. മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും.