അഞ്ചാം ഏകദിനം: ഇന്ത്യക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ന്യൂഡല്‍ഹി: ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിമനത്തില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയക്ക് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ 2-2ന് ഒപ്പമായതിനാല്‍ ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. 

നാലാം ഏകദിനത്തില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. യുസ്വേന്ദ്ര ചഹലിനു രവീന്ദ്ര ജഡേജയും ലോകേഷ് രാഹുലിനു പകരം പേസര്‍ മുഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ഷോണ്‍ മാര്‍ഷിനു പകരം മാര്‍ക്കസ് സ്റ്റോയ്ണിസും ജാസണ്‍ ബെറന്‍ഡോര്‍ഫിനു പകരം നതാന്‍ ലിയോണും കളിച്ചു. ആദ്യ രണ്ടു കളികളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അവസാന രണ്ടു മല്‍സരങ്ങളും ജയിച്ച് ഓസീസ് തിരിച്ചടിക്കുകയായിരുന്നു.